കൊച്ചി: ദുബായിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിനിടയിലൂടെ വയറു കണ്ട സംഭവത്തിൽ വിശദീകരണവുമായി നടി ഭാവന.
സ്വകാര്യമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു വസ്ത്രധാരണത്തിന്റെ പേരിൽ താൻ നേരിട്ട ആക്ഷേപങ്ങളെക്കുറിച്ചു താരം തുറന്നു പറഞ്ഞത്.
താൻ നേരിടുന്ന പ്രശ്നങ്ങളെല്ലാം ശരിയാകുമെന്നു വിശ്വസിച്ചാണ് ഓരോ ദിവസവും ആരംഭിക്കുന്നത്. മറ്റൊരാളെയും സങ്കടപ്പെടുത്തരുതെന്നാണ് ആഗ്രഹം.
താൻ എന്തു ചെയ്താലും വിമർശിക്കാനും മോശം വാക്കുകൾ ഉപയോഗിച്ച് ആക്ഷേപിക്കാനും ഇരുട്ടിലേക്കു തള്ളിവിടാനും ധാരാളം പേർ ഉണ്ട്.
അവർക്ക് അങ്ങനെ സന്തോഷം കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിൽ താനതിന് എതിരല്ലെന്നും ഭാവന.ദുബായിൽ വിസ സ്വീകരിക്കാനെത്തിയപ്പോൾ ധരിച്ച വസ്ത്രം പുത്തൻ ഡിസൈനാണ്.
ഇന്നർ ആയി ധരിച്ച വസ്ത്രം ശരീരത്തിന്റെ നിറമുള്ളതായിരുന്നു. അത്തരം വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾക്ക് അതു കണ്ടാൽത്തന്നെ മനസിലാകും.
സ് ലിപ്പ് എന്ന ഭാഗം ചേർത്താണു വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതൊക്കെ പൊതുസമൂഹത്തോടു പറയേണ്ടിവരുന്ന അവസ്ഥ എത്ര മോശമാണെന്നും ഭാവന പറയുന്നു.
ദുബായിൽ ഭാവന ധരിച്ചിരുന്ന വസ്ത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.