ഈ വര്‍ഷത്തെ മികച്ച തമിഴ് ചിത്രങ്ങളില്‍ മികച്ചതേതെന്ന് ചോദിച്ചാല്‍ ആദ്യം ഓര്‍മയില്‍ വരുന്ന ഉത്തരമായിരിക്കും 96 എന്നത്. പലരുടെയും ഗൃഹാതുരത്വത്തെ ഉണര്‍ത്തിയ പലരെയും പഴയ പല ഓര്‍മകളിലേയ്ക്കും കൂട്ടിക്കൊണ്ടുപോയി പലതും പൊടിതട്ടി എടുപ്പിച്ച, ഒരു സിനിമ.
വിജയ് സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആ ചിത്രം ഇപ്പോഴിതാ കന്നഡയിലേയ്ക്ക് മൊഴിമാറ്റം ചെയ്യാന്‍ തയാറെടുപ്പുകള്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ചിത്രം കന്നഡയിലെത്തുമ്പോള്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ ഒരു വകയുണ്ട്.
തൃഷ അനശ്വരമാക്കിയ എസ്. ജാനകി ദേവി എന്ന ജാനുവിനെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം ഭാവനയാണ്. ഗണേഷാണ് റാമിനെ അവതരിപ്പിക്കുന്നത്. പ്രീതം ഗുബ്ബയാണ് ചിത്രം കന്നഡയില്‍ സംവിധാനം ചെയ്യുന്നത്. കന്നഡയില്‍ ചിത്രത്തിന്റെ പേര് ’99’ എന്നാണ്. പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കുമെന്നും അതുകൊണ്ടു തന്നെ ഈ ചിത്രം ചെയ്യാന്‍ വളരെ താത്പര്യമുണ്ടെന്നും ഭാവന പറഞ്ഞു.