ഭാവനയുടെ വിവാഹം മുടങ്ങിയെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് ദുഷ്ടലാക്കോടെയോ ? നവീനുമായുള്ള വിവാഹം ജനുവരിയില്‍ തന്നെയെന്ന് സൂചന; പ്രണയസാഫല്യത്തിനൊരുങ്ങി താരം…

 

കൊച്ചി: നടി ഭാവനയുടെ വിവാഹം മുടങ്ങിയെന്നും നീട്ടിവച്ചെന്നുമുള്ള വ്യാജപ്രചരണങ്ങള്‍ക്ക് നടി തന്നെ വിരാമമിട്ടുവെന്ന് വിവരം. അടുത്ത ജനുവരിയില്‍ തന്നെ വിവാഹം ഉണ്ടാവുമെന്ന വിവരം താരം ചില അടുപ്പക്കാരുമായി പങ്കു വച്ചതായാണ് സൂചന.എന്നാല്‍ ഇത് സംമ്പന്ധിച്ച് താരമോ കുടുംബക്കാരോ ഇതുവരൈ മാധ്യമങ്ങളോട് നേരില്‍ പ്രതികരിച്ചിട്ടില്ല. ഭാവനയുടെ വിവാഹം സംബന്ധിച്ച് അടുത്തകാലത്ത് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകളാണ് നടന്നുവന്നിരുന്നത്. ഭാവനയുടെ വിവാഹം മുടങ്ങിയെന്നും നീട്ടിവെച്ചു എന്നും മറ്റുമുള്ള തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് പിന്നില്‍ ചിലര്‍ ദുഷ്ടലാക്കോടെ നടത്തിയ പ്രചരണമായിരുന്നു എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.

ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വിവാഹം അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ ഉണ്ടാവുമെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം നീട്ടിവെച്ചത് എന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഭാവനയും കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും തമ്മില്‍ നാല് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹ നിശ്ചയം.

തൃശൂരിലെ വീട്ടില്‍ വച്ച് ലളിതമായി ആയിരുന്നു ചടങ്ങുകള്‍. തുടര്‍ന്ന് മാധ്യമങ്ങളുമായി സംസാരിക്കവേ വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാവുമന്ന് ഭാവന സൂചിപ്പിക്കുകയും ചെയ്തു. ‘നവീനുമായി എനിക്ക് അഞ്ച് വര്‍ഷത്തെ പരിചയമുണ്ട്. എന്റെ ആദ്യ കന്നട ചിത്രമായ റോമിയോ നിര്‍മ്മിച്ചത് അദ്ദേഹമാണ്. ആ പരിചയത്തില്‍ നിന്നാണ് ഈ ബന്ധം ഉണ്ടാവുന്നത്. ‘വിവാഹ നിശ്ചയം സംമ്പന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തവേ ഭാവന മാധ്യമങ്ങളുമായി പങ്കുവച്ച വിവരം ഇതായിരുന്നു.ചടങ്ങില്‍ മഞ്ജു വാര്യരുടെ സാന്നിദ്ധ്യമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഇതിനു പിന്നാലെ ഒക്ടോബറില്‍ ഇരുവരുടെയും വിവാഹമുണ്ടാകുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ നിശ്ചയം കഴിഞ്ഞ് ഒമ്പതു മാസമായിട്ടും വിവാഹത്തീയ്യതി പുറത്തു വിടാഞ്ഞതിനെത്തുടര്‍ന്ന്് വിവാഹം ഉപേക്ഷിച്ചുവെന്നു വരെ പ്രചാരണമുണ്ടായി.വിവാഹത്തിന് ശേഷവും അഭിനയിക്കുമെന്നാണ് ഭാവന വ്യക്തമാക്കിയിരുന്നത്. ദുബായില്‍ ഒരു സ്വകാര്യ ചടങ്ങില്‍ വച്ചാണ് വിവാഹ ശേഷവും താന്‍ സിനിമാ രംഗത്തുണ്ടാകുമെന്ന കാര്യം നടി വെളിപ്പെടുത്തിയത്. വിവാഹത്തെ ആകാംക്ഷയോടെ നോക്കിക്കാണുന്നുവെങ്കിലും യാതൊരു പരിഭ്രവുമില്ല. കാരണം, പതിനഞ്ചാം വയസ്സില്‍ മുഖത്ത് ചായം തേച്ച് ചുറ്റും ഒട്ടേറെ പേര്‍ നോക്കി നില്‍ക്കുമ്പോള്‍ ക്യാമറയെ അഭിമുഖീകരിച്ചവളാണ് ഞാന്‍ ഭാവന പറഞ്ഞിരുന്നു.

ഓരോ ദിവസവും സന്തോഷമായിരിക്കുകയാണ് എന്റെ ലക്ഷ്യം. സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെയായിരിക്കും. ഒരാഴ്ചയില്‍ അഞ്ച് ദിവസത്തില്‍ക്കൂടുതല്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല. വളരെ ഭക്ഷണപ്രിയയാണ് ഞാന്‍. എന്തുവന്നാലും ഭക്ഷണത്തെ ഉപേക്ഷിക്കാനാവില്ല. അതൊകൊണ്ട് ഇന്നത്തെ മോഡലാകാന്‍ എനിക്കാവില്ല. എല്ലാ മാസവും ഞാന്‍ ദിനചര്യകള്‍ എഴുതി വയ്ക്കും. എന്നാല്‍ ആദ്യത്തെ രണ്ട് ദിവസം മാത്രമേ അത് പാലിക്കാന്‍ സാധിക്കാറുള്ളൂ ഭാവന പറഞ്ഞു. എന്തായാലും താരത്തിന്റെ ആരാധകരെ സന്തോഷിപ്പിക്കുന്നതാണ് പുതിയ വിവരങ്ങള്‍.

 

 

Related posts