ന്‍റി​ക്കാ​ക്കാ​ക്കൊ​രു പ്രേ​മ​ണ്ടാ​ർ​ന്ന്; ഭാ​വ​ന​യു​ടെ മ​ട​ങ്ങി​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി ആ​രാ​ധ​ക​ർ


കൊ​ച്ചി: ആ​റു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന ന​ടി ഭാ​വ​ന​യു​ടെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി ആ​രാ​ധ​ക​ർ.

ന്‍റി​ക്കാ​ക്കാ​ക്കൊ​രു പ്രേ​മ​ണ്ടാ​ർ​ന്ന് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഭാ​വ​ന​യു​ടെ തി​രി​ച്ചു​വ​ര​വ്. ചി​ത്രം ഇ​ന്ന് റി​ലീ​സ് ചെ​യ്യു​ന്ന​തി​നു മു​ന്പേ രാ​വി​ലെ മു​ത​ൽ ചി​ത്രം റി​ലീ​സു ചെ​യ്യു​ന്ന തീ​യ​റ്റ​റു​ക​ൾ​ക്കു മു​ന്നി​ൽ ആ​രാ​ധ​ക​രു​ടെ തി​ര​ക്കു​ണ്ടാ​യി​രു​ന്നു.

ഭാ​വ​ന​യു​ടെ തി​രി​ച്ചു​വ​ര​വ് വാ​ദ്യ​മേ​ള​ത്തോ​ടെ​യാ​യി​രു​ന്നു ആ​രാ​ധ​ക​ർ ആ​ഘോ​ഷ​മാ​ക്കി​യ​ത്. മ​ല​യാ​ള സി​നി​മ​യി​ൽ ര​ണ്ടു പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഭാ​വ​ന​യു​ടെ തി​രി​ച്ചു വ​ര​വ് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ആ​ദി​ൽ മൈ​മൂ​ന​ത്ത് അ​ഷ്റ​ഫ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് “ന്‍റി​ക്കാ​ക്കാ​ക്കൊ​രു പ്രേ​മ​ണ്ടാ​ർ​ന്ന്’. ഷ​റ​ഫു​ദ്ധീ​ൻ ആ​ണ് നാ​യ​ക​ൻ.

ചി​ത്രം തീ​യ​റ്റ​റി​ൽ എ​ത്തു​ന്ന​തി​നു മു​ന്പു​ത​ന്നെ നി​ര​വ​ധി​പ്പേ​രാ​ണ് ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​ഭി​നേ​താ​ക്ക​ളാ​യ ജാ​ക്കി ഷ​റോ​ഫ്, മാ​ധ​വ​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, മ​ഞ്ജു​വാ​ര്യ​ർ, ടൊ​വി​നോ തോ​മ​സ്, പാ​ർ​വ​തി തി​രു​വോ​ത്ത്, പ്രി​യാ​മ​ണി തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ പ്ര​ത്യേ​ക വീ​ഡി​യോ​യി​ലൂ​ടെ ഭാ​വ​ന​യ്ക്ക് ആ​ശം​സ​ക​ളു​മാ​യെ​ത്തി. 2017 ൽ ​പു​റ​ത്തി​യ ആ​ദം ജോ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഭാ​വ​ന ഇതിന് മുൻപ് അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

Related posts

Leave a Comment