ആറ് വര്‍ഷത്തെ പ്രണയത്തിനുശേഷം നടി ഭാവനയും കന്നഡ സിനിമാ നിര്‍മ്മാതാവുമായ നവീനും തമ്മിലുള്ള വിവാഹം അത്യാഘോഷപൂര്‍വ്വം നടന്നു. ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. സിനിമാമേഖലയില്‍ നിന്ന് നടന് മമ്മൂട്ടിയടക്കം നിരവധിയാളുകള്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നുമല്ല ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഭാവനയുടെ വിവാഹത്തിന് താരസംഘടനയായ അമ്മയ്ക്കോ അതിന്റെ പ്രസിഡന്റ് ഇന്നസെന്റ് അടക്കമുള്ളവര്‍ക്കോ ക്ഷണമുണ്ടായിരുന്നില്ലേ എന്നതാണത്. സംശയത്തിന് കാരണമിതാണ്. താരസംഘടനയില്‍ നിന്ന് പങ്കെടുത്തത് മമ്മൂട്ടി മാത്രമായിരുന്നു. ക്ഷണമില്ലാതെ തന്നെ നടന് സിദ്ദിഖ് ചടങ്ങില്‍ പങ്കെടുക്കാനെത്തുകയും ചെയ്തു.
സ്ത്രീകള്‍ക്കുവേണ്ടി ഘോരഘോരം വാദിച്ച് വിവാദത്തില്‍പെട്ട്, ട്രോളന്മാരുടെ ആക്രമണങ്ങള്‍ക്ക് ഇരയായ റിമ കല്ലിങ്കല്‍, പാര്‍വതി എന്നിവര്‍ ചടങ്ങില്‍ ഒരിടത്തും പങ്കെടുക്കാതിരുന്നതാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്ന മറ്റൊരു പ്രധാന വിഷയം. വിവാഹത്തിന് ക്ഷണിക്കാതിരുന്നതാണോ അതോ മനപൂര്‍വ്വം വരാതിരുന്നതാണോ അതുമല്ലെങ്കില്‍ പുതിയ വിഷയമുണ്ടാക്കി ട്രോളന്മാര് വീണ്ടും അക്രമിക്കുമോ എന്ന് ഭയന്നിട്ടാണോ എന്നെല്ലാമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. നിര്‍മ്മാതാവ് ലിബര്‍ട്ടിബഷീര്‍, നടന്മാരായ പൃഥ്വിരാജ്, മനോജ് കെ ജയന്, അനൂപ് മേനോന്, ടൊവീനോ തോമസ്, മനോജ് കൃഷ്ണ, ബൈജു കൊട്ടാരക്കര, കലാഭവന്‍ ഷാജോണ്‍ എന്നിവരെല്ലാം ലുലു കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
തിങ്കളാഴ്ച രാത്രിയില്‍ എത്തിയ മമ്മൂട്ടി ഭാവനയെയും വരന് നിവിനെയും കണ്ടശേഷം പെട്ടെന്ന് തന്നെ മടങ്ങുകയായിരുന്നു. അമ്മ എക്സിക്യൂട്ടീവ് അംഗമായ സിദ്ദിഖ് രാവിലെ ജവഹര്‍ കണ്വെന്ഷന് സെന്ററിലെ ചടങ്ങിലാണ് പങ്കെടുത്തത്. ചെറുപ്പം മുതല്‍ കാണുന്ന കുട്ടിയാണെന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. മഞ്ജുവാര്യര്‍, രമ്യാനമ്പീശന്, നവ്യാനായര്‍, റീമ കല്ലിങ്കല്‍, ഭാമ, മിയ, ലെന, ശരണ്യ, ലക്ഷ്മിപ്രിയ, ആര്യ, ഷംനാകാസീം എന്നിവര്‍ക്ക് പുറമേ ഗായിക സയനോരയും ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും വിവാഹ മുഹൂര്‍ത്തത്തില്‍ എത്തിയിരുന്നു.