കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാർത്തകളിൽ നടിയുടെ പേരും ചിത്രവും നൽകുന്നതിനെതിരേ അടിയന്തര നടപടി ആവശ്യപ്പെട്ട് തമിഴ്നാട് വനിതാ കമ്മീഷനും തമിഴ്നാട് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർക്കും കേരള വനിതാ കമ്മീഷൻ കത്തയച്ചു.
നിയമലംഘനം നടത്തിയവർക്കെതിരേ നടപടി സ്വീകരിക്കാനും കത്തിൽ ചെയർപേഴ്സണ്‍ എം.സി. ജോസഫൈൻ ആവശ്യപ്പെട്ടു. ഓണ്‍ലൈൻ മാഗസിനുകളിലും വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയയിലും ഈ രീതിയിൽ പ്രചാരണം നടത്തുന്നവർക്കെതിരെയും കേരള വനിതാ കമ്മീഷൻ കർശന നിയമനടപടി സ്വീകരിക്കും. സംഭവത്തെ തുടർന്നുള്ള ദിവസങ്ങളിൽ നൽകിയ വാർത്തകളിൽ പേരും ചിത്രവും ഉൾപ്പെടുത്തിയിട്ടുള്ള ഭാഗങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്നതിന് കേരളത്തിൽനിന്നുള്ള സ്ഥാപനങ്ങളോടും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.