വിവാഹവാർഷിക വേളയിൽ ഭർത്താവിന് ആശംസയുമായി നടി ഭാവന. കന്നട സിനിമ നിർമാതാവും ബിസിനസുകാരനുമായി നവീനും ഭാവനയും രണ്ടാം വിവാഹവാർഷികമാണ് ആഘോഷിക്കുന്നത്.
“എന്റെ ഹൃദയം എന്നും ഇങ്ങനെ ചേർത്ത് പിടിക്കൂ. എന്റെ പ്രിയപ്പെട്ടവന് വിവാഹവാർഷികാശംസകൾ’ എന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2018 തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവർക്കും ആരാധകരുടെ ആശംസാപ്രവാഹമാണ്.