പാ​ച​ക, വി​പ​ണ​ന രം​ഗ​ങ്ങ​ളെ​യെ​ല്ലാം പി​ന്നി​ട്ട് ഭ​വ​നനി​ർ​മാ​ണ രം​ഗ​ത്തും തി​ള​ങ്ങി  കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ

കാ​ക്ക​നാ​ട്: പാ​ച​ക, വി​പ​ണ​ന രം​ഗ​ങ്ങ​ളെ​യെ​ല്ലാം പി​ന്നി​ട്ട് കു​ടും​ബ​ശ്രീ വ​നി​ത​ക​ളു​ടെ കൈ​വ​ഴ​ക്കം ഭ​വ​ന​നി​ർ​മാ​ണ മേ​ഖ​ല​യി​ലും വെ​ന്നി​ക്കൊ​ടി പാ​റി​ക്കു​ന്നു. സി​മ​ന്‍റും മ​ണ​ലും യോ​ജി​പ്പി​ക്കാ​നും ഇ​ഷ്ടി​ക ചു​മ​ക്കാ​നും മാ​ത്ര​മ​ല്ല ഒ​രു വീ​ടു പ​ടു​ത്തു​യ​ർ​ത്താ​ൻ ത​ക്ക​വി​ധ​ത്തി​ൽ പ്രാ​പ്ത​രാ​യി​ക്ക​ഴി​ഞ്ഞു ഇ​വ​ർ.

അ​ങ്ക​മാ​ലി ബ്ലോ​ക്കി​ലെ മ​ഞ്ഞ​പ്ര, വൈ​പ്പി​നി​ലെ നാ​യ​ര​ന്പ​ലം, മു​ള​ന്തു​രു​ത്തി​യി​ലെ ആ​ന്പ​ല്ലൂ​ർ, പ​ള്ളു​രു​ത്തി​യി​ലെ കു​ന്പ​ള​ങ്ങി, കോ​ത​മം​ഗ​ല​ത്തെ വാ​ര​പ്പെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ ഉ​യ​രു​ക​യാ​ണ്. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള വ​നി​ത​ക​ളെ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന ഗ്രൂ​പ്പു​ക​ൾ​ക്ക് 45 ദി​വ​സ​ത്തെ നൈ​പു​ണി പ​രി​ശീ​ല​നം ന​ൽ​കും.

കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ​യോ കു​ടും​ബാം​ഗ​ങ്ങ​ളെ​യോ ഉ​ൾ​പ്പെ​ടു​ത്തി ഓ​രോ ബ്ലോ​ക്കി​നു കീ​ഴി​ലും ര​ണ്ടു യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ക്കും. കു​ടും​ബ​ശ്രീ ക​ണ്‍​സ്ട്ര​ക്ഷ​ൻ ഏ​ക്സാ​ഥ്, രാ​ജ​ഗി​രി, എ​സ്ബി ഗ്ലോ​ബ​ൽ തു​ട​ങ്ങി​യ സ്കി​ൽ ട്രെ​യി​നിം​ഗ് ഏ​ജ​ൻ​സി​ക​ളാ​ണ് ഈ ​ഗ്രൂ​പ്പം​ഗ​ങ്ങ​ൾ​ക്കു പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ’ലൈ​ഫ് ’ മി​ഷ​നി​ൽ അ​നു​വ​ദി​ക്കു​ന്ന വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ ഇ​വ​രെ നേ​രി​ട്ട് ഉ​ൾ​പ്പെ​ടു​ത്തും. ഇ​തി​ലൂ​ടെ ഇ​വ​ർ​ക്ക് തൊ​ഴി​ലി​ൽ ഇ​ട​പ​ഴ​കു​ന്ന​തി​നും, കൂ​ലി ന​ൽ​കാ​തെ ഉ​ട​മ​യ്ക്കു പ​ണി പൂ​ർ​ത്തി​യാ​ക്കാ​നും അ​വ​സ​ര​മൊ​രു​ങ്ങും.

ജി​ല്ല​യി​ൽ 14 ബ്ലോ​ക്കു​ക​ളി​ലും ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ഓ​രോ ഗ്രൂ​പ്പി​ലും പ​ത്തു മു​ത​ൽ 20 വ​രെ അം​ഗ​ങ്ങ​ളു​ണ്ട്. നി​ർ​മാ​ണ​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​വും ഏ​ജ​ൻ​സി സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്തും. ജോ​ലി​ക്കാ​ർ​ക്ക് സ്റ്റൈ​പ്പ​ന്‍റും യൂ​ണി​ഫോ​മും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹെ​ൽ​മെ​റ്റും ന​ൽ​കും.

കു​ടും​ബ​ശ്രീ​യു​ടെ മൈ​ക്രോ എ​ന്‍റ​ർ​പ്രൈ​സ​സ് പ​രി​ശീ​ല​ന ഫ​ണ്ടി​ൽ നി​ന്നാ​ണ് തു​ക വ​ക​യി​രു​ത്തു​ക. അ​യ​ൽ​ക്കൂ​ട്ട​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലോ, അ​വ​രു​ടെ ബ​ന്ധു​ക്ക​ളി​ലോ നാ​ട്ടു​കാ​രി​ലോ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, ബി ​ടെ​ക് ഡി​പ്ലോ​മ തു​ട​ങ്ങി​യ​വ പൂ​ർ​ത്തി​യാ​ക്കി​യ വ​നി​ത​ക​ളു​ണ്ടെ​ങ്കി​ൽ അ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഗ്രൂ​പ്പ് ശാ​ക്തീ​ക​രി​ക്കും.

വീ​ടു നി​ർ​മാ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് നേ​ടു​ന്ന​തി​ൽ തു​ട​ങ്ങി പ്ലാ​ൻ വ​ര​യ്ക്ക​ൽ, അം​ഗീ​കാ​രം നേ​ട​ൽ, വീ​ടു​പ​ണി ക​ഴി​ഞ്ഞ് ന​ന്പ​ർ നേ​ടു​ന്ന​തു​വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ അം​ഗ​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ ജോ​ലി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ഗ്രൂ​പ്പു​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് കു​ടും​ബ​ശ്രീ​യു​ടെ ല​ക്ഷ്യം.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗീ​വ​ർ​ഗീ​സ്, അ​സി. കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​എം. റ​ജീ​ന, ഡി​സ്ട്രി​ക്ട് പ്രോ​ഗ്രാം മാ​നേ​ജ​ർ വി.​എം. മ​ഞ്ജി​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ പ​ദ്ധ​തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts