ആലപ്പുഴ: അരൂർ ശ്രീകുമാര വിലാസം ക്ഷേത്രത്തിൽ തൊഴുത ശേഷം മോഷണം നടത്തിയ കള്ളൻ പിടിയിലായി. അമ്പലപ്പുഴ സ്വദേശിയായ രാജേഷ് ആണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ ഒരു മണിക്കായിരുന്നു മോഷണം നടത്തിയത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുഖംമൂടി ധരിച്ചാണ് ഇയാൾ ക്ഷേത്രത്തിലെത്തിയത്.
പ്രതിയെ ഇന്നലെ രാത്രി തന്നെ മാവേലിക്കരയിൽനിന്ന് പൊലീസ് പിടികൂടുകയും ചെയ്തു. ശ്രീകോവിലിൽനിന്ന് മോഷ്ടിച്ച 10 പവൻ ആഭരണങ്ങളും ഇയാളിൽനിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.