കോട്ടയം: കളിക്കുന്നതിനിടെ പ്ലാസ്റ്റിക് ബോൾ ശ്വാസനാളത്തിൽ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. കോട്ടയം അന്പാറനിരപ്പേൽ വലിയവീട്ടിൽ മുക്കാലടിയിൽ മാക്സിൻ ഫ്രാൻസിസിന്റെ(ദീപിക പത്രാധിപ സമിതിയംഗം) മകൻ എയ്ഡൻ ഡേവിസ് മാക്സിൻ (ഏഴുമാസം) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടോടെ സഹോദരങ്ങളോടൊപ്പം കളിക്കുന്നതിനിടയിൽ ആയിരുന്നു അപകടം. കളിക്കിടെ അബദ്ധത്തിൽ കുഞ്ഞ് പ്ലാസ്റ്റിക് ബോൾ വിഴുങ്ങി. ഉടൻ തന്നെ കുഞ്ഞിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: ജിൻസി തീക്കോയി മാറാമറ്റം കുടുംബാംഗം. സഹോദരങ്ങൾ: ഏബൽ, എയ്ഞ്ചൽ. സംസ്കാരം വെള്ളിയാഴ്ച 11.30നു അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.