ആലപ്പുഴ: കുട്ടനാട്ടിൽ ഇടത് സ്ഥാനാർഥിയുടെ സ്വീകരണ യോഗത്തിൽ പങ്കെടുക്കാത്ത അയൽക്കൂട്ടം, തൊഴിലുറപ്പ് പ്രവർത്തകർക്ക് ഭീഷണി. കുട്ടനാട്ടിലെ തലവടി പഞ്ചായത്ത് 12-ാം വാർഡിലാണ് സ്വീകരണ യോഗം നടന്നത്.
എന്നാൽ ഇതിൽ പങ്കെടുക്കാത്ത അയൽക്കൂട്ടം, തൊഴിലുറപ്പ് പ്രവർത്തകരുടെ പേര് മസ്റ്റർ റോളിൽ നിന്നും വെട്ടിമറ്റുമെന്ന് ശബ്ദസന്ദേശത്തിലൂടെയാണ് ഭീഷണിപ്പെടുത്തിയത്.
തൊഴിലുറപ്പുകാർ എവിടെ പരാതിപ്പെട്ടാലും പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണെന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ആരാണ് ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമല്ല.