കൊല്ലം: സമൂഹ മാധ്യമങ്ങളിലൂടെ പോലീസുകാര്‍ക്കെതിരെ പോസ്റ്റിട്ട യുവാവ് പിടിയില്‍. അഞ്ചാലുംമൂട് സ്വദേശി ആദിത്യ ലാല്‍ (20) ആണ് പിടിയിലായത്.
റോക്ക് റോക്കി എന്ന ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റിന്റെ പേരിലാണ് നടപടി. അഞ്ചാലുംമൂട് സ്റ്റേഷനില്‍ പുതുതായി ചാര്‍ജെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ആശംസ അറിയിച്ചായിരുന്നു സന്ദേശം. എന്നാല്‍ ആശംസയുടെ അവസാനം ഭീഷണി സ്വരത്തിലായിരുന്നു.
മാന്യമായി ഡ്യൂട്ടി ചെയ്യുക, ജനങ്ങളെ സഹായിക്കുക, പാവങ്ങളെ ഉപദ്രവിക്കരുത് ഈ നടപടികള്‍ പാലിച്ചാല്‍ നിങ്ങള്‍ക്ക് സന്തോഷം ആയി തുടര്‍ന്ന് പോവാം. മറിച്ചു ഇത് തെറ്റിച്ചു പോയാല്‍ തൊപ്പി വെക്കാന്‍ തല കാണില്ല എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ഇന്നലെ രാവിലെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവാവിനെ കണ്ടെത്തുകയായിരുന്നു.