കൊഴിഞ്ഞാന്പാറ: വണ്ണാമട മൂങ്കിൽമടയ്ക്കു സമീപം റോഡു വക്കത്തു ഉണങ്ങിയ മരത്തിൽ തേനീച്ച കൂടുകൾ യാത്രക്കാർക്ക് ഭീഷണിയാവുന്നു.
ഉണങ്ങിയ വൃക്ഷത്തിൽ നിന്നും ഇടയ്ക്കിടെ കാറ്റു വീശുന്പോൾ ചില്ലകൾ റോഡിൽ വീഴുന്നുണ്ട്. പൊള്ളാച്ചി പാലക്കാട് അന്തർ സംസ്ഥാന പ്രധാന പാതയെന്നതിനാൽ നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്നുമുണ്ട്.
മരത്തിൽ അഞ്ചു കൊന്പുകളിലായി തേനീച്ച കൂടുകൾ കാണപ്പെടുന്നുണ്ട്. ഇതു വഴി കാറുകളിലും ചെറിയ വാഹനങ്ങളിൽ ദീർഘദൂര യാത്രക്കാർ മരത്തിനു താഴെ വിശ്രമത്തിനു നിർത്താറുണ്ട്.
തേനീച്ച കൂടിൽ പറവകൾ കൊത്തിയാലോ ഉണങ്ങിയ മരകൊന്പ് പൊട്ടിവീണാലോ തേനീച്ച കൂടിളകി വൻതോതിൽ അക്രമണം നടത്തുമെന്നതാണ് നിലവിലുള്ള സാഹചര്യം.
ഇടയ്ക്കിടെ തേനീച്ചകൾ റോഡിൽ താഴ്ന്നു പറക്കുന്നതായും സമീപവാസികൾ അറിയിക്കുന്നുമുണ്ട്.തേനീച്ചകളെ ഫലപ്രദമായി നീക്കി പതനാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ചു നീക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.