മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ ഭീഷണിസന്ദേശം വന്നതിനെത്തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടായ മാതോശ്രീയിൽ സുരക്ഷ വർധിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെ രണ്ടു തവണയാണു ഫോൺകോൾ വന്നത്.
ദുബായിൽനിന്നാണു വിളിക്കുന്നതെന്നും ഉദ്ധവ് താക്കറെയുമായി ദാവൂദിനു സംസാരിക്കണമെന്നുമായിരുന്നു ഫോൺ വിളിച്ചയാൾ പറഞ്ഞത്. എന്നാൽ ടെലിഫോൺ ഓപ്പറേറ്റർ മുഖ്യമന്ത്രിക്കു കോൾ കൈമാറിയില്ല.