പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഭീഷണിക്കത്ത്. കിറ്റെക്സ് വിഷയത്തിൽ ഇടപെട്ടാൽ ബോംബെറിഞ്ഞു തകർക്കുമെന്നാണ് ഭീഷണി.
വെള്ളിയാഴ്ച ഉച്ചയോടെ പെരുമ്പാവൂരിലെ എംഎൽഎ ഓഫീസിലാണ് അജ്ഞാത ഭീഷണി കത്ത് എത്തിയത്.
പെരുമ്പാവൂർ എംഎൽഎ കുന്നത്തുനാട് മണ്ഡലത്തിലെ കാര്യം അന്വേഷിക്കാൻ നടക്കേണ്ടെന്നു തുടങ്ങുന്ന കത്തിൽ പിന്നെ അസഭ്യവർഷമാണ്.
ചേലക്കുളം സ്വദേശി കാച്ചാംകുഴി അബ്ദുൽ റഹ്മാന്റെ പേരിലാണ് കത്തയച്ചിരിക്കുന്നത്. ഡിജിപിക്കും മുഖ്യമന്ത്രിക്കും എംഎൽഎ പരാതി നൽകി.
എൽദോസ് കുന്നപ്പിള്ളിക്കു പുറമെ പി.ടി. തോമസ് എംഎൽഎയ്ക്കും ബെന്നി ബഹനാൻ എംപിക്കുമെതിരേ കത്തിൽ പരാമർശമുണ്ട്.
യുഡിഎഫിലെ 41 എംഎൽഎമാർക്കും കത്തയച്ചിട്ടുണ്ടെന്നും വെങ്ങോലയിൽ പ്രവർത്തിക്കുന്ന ഐഎസിൽ താൻ അംഗമാണെന്നും കത്തിൽ പറയുന്നു.ശേഷം അടുത്തതിൽ എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.