കോഴിക്കോട്: എംഇഎസ് പ്രസിഡന്റ് ഡോ.ഫസല്ഗഫൂറിനെ കൊല്ലുമെന്ന് ഭീഷണി. ഗള്‍ഫില്‍നിന്നുമാണ് ഫോണ്‍ വന്നതെന്ന് ഫസല്‍ ഗഫൂര്‍ കോഴിക്കോട് നടക്കാവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇന്നലെ വൈകുന്നേരമാണ് ഫസല്‍ഗഫൂര്‍ പരാതിനല്‍കിയത്.
ഫോണില്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നതാണ് പരാതി. ഇതോടൊപ്പം തന്റെ വ്യാജ പൊഫ്രൈല് നിര്‍മിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുുറിച്ച് അന്വേഷിക്കുന്നതായി നടക്കാവ് പോലീസ് അറിയിച്ചു. കേസെടുക്കണോ എന്ന കാര്യം പിന്നീട് അറിയിക്കും.