കണ്ണൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഉൾപ്പെടെയുള്ള നേതാക്കളെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ശ്രീധരൻപിള്ള ഉൾപ്പെടെയുള്ള നേതാക്കളെ തട്ടിക്കളയുമെന്നാണു കത്തിൽ പറയുന്നത്. കണ്ണൂരിലെ പോസ്റ്റോഫീസിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കത്ത് അയച്ചയാളുടെ വിലാസമോ പേരോ സൂചിപ്പിച്ചിട്ടില്ല. ഇന്നലെ രാവിലെ തപാലിലാണ് ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ ഭീഷണിക്കത്ത് ലഭിക്കുന്നത്. ഇതേത്തുടർന്ന് ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് എസ്പിക്ക് പരാതി നൽകി. പരാതിയെ തുടർന്ന് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.