കോട്ടയം: പോലീസ് സ്റ്റേഷനില്‍ വിളിച്ച് അസഭ്യം പറയുകയും പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ചക്കാംമ്പുഴ ഭാഗത്ത് കിഴക്കേമുറിയില്‍ വി. ഗോപകുമാറിനെ (കണ്ണന്-33) യാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ പാമ്പാടി പോലീസ് സ്റ്റേഷനില്‍ നിരന്തരമായി വിളിച്ച് അസഭ്യം വിളിക്കുകയായിരുന്നു. 2022 ല്‍ ഇയാള്‍ പാമ്പാടി ബസ് സ്റ്റാന്‍ഡ് ഭാഗത്ത് ബഹളം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസില്‍ ഹാജരാകാതിരുന്ന ഇയാള്‍ക്കെതിരേ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ഫോണിലേക്ക് വിളിച്ച് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ ഇയാള്‍ ചീത്ത വിളിക്കുകയും പിടികൂടാന്‍ എത്തിയാല്‍ ടാപ്പിംഗ് കത്തികൊണ്ട് കുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് ഇയാള്‍ക്കെതിരേ പാമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മംഗലാപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്.