ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സർക്കാർ സ്കൂളിൽ ദളിത് സ്ത്രീ പാകം ചെയ്ത ഭക്ഷണം ഉന്നത ജാതിയിൽപെട്ട കുട്ടികൾ കഴിച്ചില്ല. കുശിനിക്കാരിയായ സ്ത്രീയെ പിന്നീടു സ്കൂളിൽനിന്നു പുറത്താക്കി.ചംപാവത് ജില്ലയിൽ സുഖിദംഗിലാണു സംഭവം.
ഈ മാസമാണ് ഭോജൻമാതാ(കുശിനിക്കാരി) ആയി ദളിത് സ്ത്രീയെ നിയമിച്ചത്. താഴ്ന്ന ജാതിയിൽപെട്ട സ്ത്രീ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതു വിലക്കിയ വീട്ടുകാർ കുട്ടികൾക്കു വീട്ടിൽനിന്നു ഭക്ഷണം കൊടുത്തുവിടുകയായിരുന്നു.
66 കുട്ടികളിൽ 40 പേർ ഭക്ഷണം കൊണ്ടുവരുമായിരുന്നു. ഇവരെ പുറത്താക്കിയതിനു പിന്നാലെ ഉന്നത ജാതിയിൽപെട്ട സ്ത്രീയെ ഭോജൻമാതാ ആയി നിയമിച്ചു. നിയമം പാലിച്ചല്ല ദളിത് സ്ത്രീയെ നിയമിച്ചതെന്നും അതിനാൽ നിയമനം റദ്ദാക്കിയെന്നും ചംപാവത് ചീഫ് എഡ്യൂക്കേഷൻ ഓഫീസർ ആർ.സി. പുരോഹിത് പറഞ്ഞു.