മോഹൻലാൽ ചിത്രമായ ഭ്രമരം കണ്ടവരാരും ഭൂമിക ചൗളയെ മറന്നിരിക്കാനിടയില്ല. മോഹൻലാലിന്റെ ഭാര്യയായി മലയാളസിനിമയിലും സാന്നിധ്യമറിയിച്ച, തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന താരം ഇടവേളയ്ക്ക് ശേഷം തിരിച്ചു വരാനുള്ള തയാറെടുപ്പിലാണ്. വിവാഹ ശേഷത്തോടെ സിനിമയിൽ നിന്നു ബ്രേക്കെടുത്ത താരം തെലുങ്ക് ചിത്രത്തിലൂടെയാണ് തിരിച്ചു വരുന്നതെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
തെലുങ്ക്, തമിഴ് സിനിമയിൽ സജീവമായി നിന്നിരുന്ന താരം ബ്ലസി ചിത്രമായ ഭ്രമരത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യോഗ അധ്യാപകനും സുഹൃത്തുമായ ഭരത് താക്കൂറിനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്ന് അകന്ന താരം ഒൻപതു വർഷത്തിനു ശേഷമാണ് തിരിച്ചു വരവിനൊരുങ്ങുന്നത്.എസ്എ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഭൂമിക സിനിമയിലേക്ക് തിരിച്ചെത്തുന്നത്. വിവാഹവും പ്രസവവുമൊക്കെയായി സിനിമയിൽ നിന്നും ഇടവേളയെടുത്ത ഭൂമികയുടെ തിരിച്ചു വരവ് വാർത്ത ആരാധകർക്ക് സന്തോഷമേകിയിട്ടുണ്ട്.