അടൂർ: അടൂരിലെ പഴകുളം, പാലമേൽ ഭാഗങ്ങളിലുണ്ടായ ഭൂചലനത്തിൽ നാശനഷ്ടമുണ്ടായ വീടുകളുടെ വ്യക്തമായ സർവേ നടത്തി പട്ടിക സർക്കാരിന് ഉടൻ സമർപ്പിക്കുമെന്ന് ചിറ്റയം ഗോപകുമാർ എംഎൽഎ. ഭൂചലനമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന സർവേയുടെ റിപ്പോർട്ട് റവന്യുവകുപ്പിനും കൈമാറും.
ഭൂചലനത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന പ്ലാവില വടക്കേരിലെ അബ്ബാസിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കുന്നതിനായി ശുപാർശ ചെയ്യുമെന്നും ഇതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.