വെഞ്ഞാറമൂട്: വട്ടപ്പാറ, ശീമ വിളമുക്കിൽ കടലിരമ്പുന്ന ശബ്ദത്തോടെ ഭൂമി ഇടിഞ്ഞുതാണത് നാട്ടുകാരെ ആശങ്കയിലാക്കി. വട്ടപ്പാറ, ശീമവിളമുക്ക്, രാജുവിലാസത്തിൽ, തങ്കപ്പൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഇടിഞ്ഞുതാണത്.
പുലർച്ചെ 4.30 നാണ് സംഭവം കടലിരമ്പുന്നതുപോലുള്ള ശബ്ദം കേട്ട് ടോർച്ചുമായി പുരയിടത്തിലേക്ക് നോക്കുമ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. സ്ഥലത്തുണ്ടായിരുന്ന ഏകദേശം അറുപതടിയോളം പൊക്കമുണ്ടായിരുന്ന മൂന്നോളം റബ്ബർ മരങ്ങൾ ഭൂമിയിലേക്ക് താണു.
വട്ടപ്പാറ പോലീസിനെ വിവരം അറിയിച്ചതിതെ തുടർന്ന് എസ്.ഐ.ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധിച്ച ശേഷം ജിയോളജി ഡിപ്പാർട്ട്മെന്റിൽ വിവരം അറിയിച്ചു. ജിയോളജി സ്ഥലത്ത് എത്തുമെന്ന് വിവരം അറിയിച്ചിട്ടുണ്ടെന്ന് എസ്.ഐ.പറഞ്ഞു.