ആ​രെ​ങ്കി​ലും എ​നി​ക്കൊ​രു ജോ​ലി ത​രൂ: ഞാൻ ഇപ്പോഴും അഭിനയിക്കുന്നുണ്ട്; അവസരങ്ങൾ ചോദിച്ച് ഭൂമിക ചൗള


തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് ഭൂ​മി​ക ചൗ​ള. ഒ​രു​കാ​ല​ത്ത് ത​മി​ഴ് സി​നി​മ​ക​ളി​ലെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ന​ടി അ​ടു​ത്തി​ടെ​യാ​യി വ​ള​രെ കു​റ​ച്ചു സി​നി​മ​ക​ളി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ബോ​ളി​വു​ഡി​ലും നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഭൂ​മി​ക തി​ള​ങ്ങി​യി​രു​ന്നു.

ത​ന്‍റെ സി​നി​മാ​ജീ​വി​തം23 വ​ർ​ഷം പി​ന്നി​ട​പ​ക​യാ​ണെ​ന്നും എ​ന്നാ​ൽ ത​നി​ക്ക് ഇ​പ്പോ​ഴും ഒ​രു തു​ട​ക്ക​കാ​രി​യെ പോ​ലെ​യാ​ണ് തോ​ന്നു​ന്ന​തെ​ന്നും പ​റ​യു​ക​യാ​ണ് ഭൂ​മി​ക ഇ​പ്പോ​ൾ.

അ​ടു​ത്തി​ടെ ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഭൂ​മി​ക ത​ന്‍റെ സി​നി​മ ജീ​വി​ത​ത്തെ കു​റി​ച്ച് മ​ന​സ് തു​റ​ന്ന​ത്. ബോ​ളി​വു​ഡി​ൽ നി​ന്ന് എ​നി​ക്കി​പ്പോ​ൾ സി​നി​മ​ക​ൾ വ​രാ​റി​ല്ല.

ഒ​ന്നെ​ങ്കി​ൽ ബോ​ളി​വു​ഡി​ലെ ആ​ളു​ക​ൾ​ക്ക് താ​ൻ ഇ​പ്പോ​ഴും അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്ന കാ​ര്യം അ​റി​യി​ല്ല. അ​ല്ലെ​ങ്കി​ൽ താ​ൻ അ​ഭി​ന​യം നി​ർ​ത്തി​യ​താ​യി അ​വ​ർ​ക്ക് തോ​ന്നി​യ​ട്ടു​ണ്ടാ​കാം. അ​താ​കും അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​ത്.

INDIA CELENG: Actress Bhoomika Chawla Hot Saree Navel Show Photos hot photos

ഒ​ന്നെ​ങ്കി​ൽ ഞാ​ൻ ഒ​രു ന​ല്ല അ​ഭി​നേ​താ​വ് അ​ല്ല, അ​ല്ലെ​ങ്കി​ൽ എ​ന്‍റെ പി​ആ​ർ വേ​ണ്ട​ത്ര കോ​ളു​ക​ൾ ചെ​യ്യു​ന്നി​ല്ല, അ​ല്ലെ​ങ്കി​ൽ ഞാ​ൻ ഇ​പ്പോ​ഴും ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്ന കാ​ര്യം അ​വ​ർ​ക്ക് അ​റി​യി​ല്ല.

സ​ത്യ​സ​ന്ധ​മാ​യി പ​റ​യു​ക​യാ​ണെ​ങ്കി​ൽ അ​വ​സ​രം കി​ട്ടാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. എ​ന്നെ സം​ബ​ന്ധി​ച്ച് സി​നി​മ എ​ന്ന​ത് മൊ​ത്ത​ത്തി​ലൊ​രു വ്യ​ത്യ​സ്ത​മാ​യ ഗെ​യി​മാ​യി​രു​ന്നു.

ഇ​പ്പോ​ഴ​ത്തെ സി​നി​മ മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണെ​ന്നോ എ​ങ്ങ​നെ​യാ​ണ് സി​നി​മ​യി​ലേ​ക്ക് എ​ത്തു​ക​യെ​ന്നോ എ​നി​ക്ക് അ​റി​യി​ല്ല.

എ​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ലൂ​ടെ ഞാ​ൻ ജോ​ലി അ​ന്വേ​ഷി​ക്കു​ക​യാ​ണ്, ആ​രെ​ങ്കി​ലും എ​നി​ക്ക് ജോ​ലി ത​രൂ എ​ന്ന് പ​റ​യാ​ൻ മാ​ത്ര​മേ എ​നി​ക്ക് ക​ഴി​യൂ. ഒ​രു അ​വ​സ​ര​ത്തി​നാ​യി ആ​രെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​തെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല.

Bhoomika Chawla Hot Photo Shoot Pics

ഞാ​നി​പ്പോ​ഴും ഒ​രു തു​ട​ക്ക​ക്കാ​രി​യോ അ​ല്ലെ​ങ്കി​ൽ ഒ​രു പു​തു​മു​ഖ​മോ ഒ​രു വി​ദ്യാ​ർ​ഥി​യോ ആ​ണെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്.ഏ​ക​ദേ​ശം ഇ​രു​പ​ത്തി​മൂ​ന്ന് വ​ർ​ഷ​മാ​യി ഞാ​ൻ സി​നി​മ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്.

അ​തി​ന് ഞാ​ൻ ദൈ​വ​ത്തോ​ട് ന​ന്ദി പ​റ​യു​ന്നു. അ​തോ​ടൊ​പ്പം എ​ന്നെ സ്നേ​ഹി​ക്കു​ന്ന പ്രേ​ക്ഷ​ക​രോ​ടും സി​നി​മ മേ​ഖ​ല​യി​ലു​ള്ള സ​ഹ പ്ര​വ​ർ​ത്ത​ക​രോ​ടും ന​ന്ദി പ​റ​യു​ന്നു.

ഇ​തു​വ​രെ ചെ​യ്ത സി​നി​മ​ക​ളി​ൽ എ​ല്ലാം ഞാ​ൻ വ​ള​രെ​യ​ധി​കം സം​തൃ​പ്ത​യാ​ണ്. ഇ​പ്പോ​ഴും ന​ല്ല പ്രൊ​ജ​ക്ടു​ക​ൾ ല​ഭി​ക്ക​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. എ​ന്‍റെ ക​ഴി​വി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച​ത് പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ടീ​മി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു- ഭൂ​മി​ക വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment