‘ഓസ്കറില്‍ കുറഞ്ഞതൊന്നും മമ്മൂട്ടി അര്‍ഹിക്കുന്നില്ല, അ​ഭി​ന​യം കൊ​ണ്ട് അദ്ദേഹം സി​നി​മാ​ലോ​ക​ത്തെ ഭ്രമിപ്പിച്ചു’: സന്ദീപാനന്ദഗിരി

മ​മ്മൂ​ട്ടി ഇ​ന്ത്യ​ന്‍ സി​നി​മ​യു​ടെ അ​ഭി​മാ​ന​മാ​ണെ​ന്ന് സ​ന്ദീ​പാ​ന​ന്ദ​ഗി​രി. ഭ്ര​മ​യു​ഗ​ത്തി​ലെ അ​ഭി​ന​യം കൊ​ണ്ട് സി​നി​മാ​ലോ​ക​ത്തെ​ത​ന്നെ മ​മ്മു​ട്ടി ഭ്ര​മി​പ്പി​ക്കു​ക​യാ​ണ്. ഓ​സ്ക്കാ​റി​ൽ കു​റ​ഞ്ഞ​തൊ​ന്നും ഈ ​മ​നു​ഷ്യ​ൻ അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും സ​ന്ദീ​പാ​ന​ന്ദ​ഗി​രി പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഭ്ര​മ​യു​ഗം ഒ​രു ക്ലാ​സി​ക്ക് സി​നി​മ​യാ​ണ്. ഈ​യാം പാ​റ്റ അ​ഗ്നി​യി​ലേ​ക്ക് എ​ന്ന​പോ​ലെ സ്വ​യ​മേ​വ ഭ്ര​മ​യു​ഗ​ത്തി​ൽ​പെ​ട്ട് ഉ​ഴ​ലു​ന്ന ആ​ധു​നി​ക മ​നു​ഷ്യ​രു​ടെ ക​ഥ​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഭാ​ര​തീ​യ ധ​ർ​മ്മ ശാ​സ്ത്ര​ങ്ങ​ളി​ലെ ച​തു​ർ യു​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശി​ച്ചു​കൊ​ണ്ടാ​ണ് സ​ന്ദീ​പാ​ന​ന്ദ​ഗി​രി കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

ഭാ​ര​തീ​യ ധ​ർ​മ്മ ശാ​സ്ത്ര​ങ്ങ​ളി​ൽ നാ​ലു യു​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​യു​ന്നു! ആ​ദ്യ​ത്തേ​ത് കൃ​ത​യു​ഗം അ​ഥ​വാ സ​ത്യ​യു​ഗം,ര​ണ്ടാ​മ​ത്തേ​ത്ത് ത്രേ​താ​യു​ഗം ,മൂ​ന്നാ​മ​ത്തേ​ത് ദ്വാ​പ​ര​യു​ഗം,നാ​ലാ​മ​ത്തേ​ത് ക​ലി​യു​ഗം എ​ന്നി​വ​യാ​ണ് ച​തു​ർ​യു​ഗ​ങ്ങ​ൾ.

പു​രാ​ണ​ങ്ങ​ളി​ൽ ധ​ർ​മ​ത്തി​ന്‍റേ​യും അ​ധ​ർ​മ​ത്തി​ന്‍റേ​യും ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളെ ഈ ​നാ​ലു യു​ഗ​ങ്ങ​ളി​ലൂ​ടെ പ​റ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.

അ​തു​പോ​ലെ മ​നു​ഷ്യ​നി​ലെ ബാ​ല്യം, കൗ​മാ​രം, യൗ​വ​നം, വാ​ർ​ധ​ക്യം എ​ന്നീ അ​വ​സ്ഥ​ക​ളെ യു​ഗ​ങ്ങ​ളോ​ട് ചേ​ർ​ത്ത് ഉ​പ​മി​ച്ചി​രി​ക്കു​ന്ന​തും കാ​ണാ​വു​ന്ന​താ​ണ്. ഭ്ര​മ​യു​ഗം ഒ​രു ക്ലാ​സി​ക്ക് സി​നി​മ​യാ​ണ്, ഈ​യാം പാ​റ്റ അ​ഗ്നി​യി​ലേ​ക്ക് എ​ന്ന​പോ​ലെ സ്വ​യ​മേ​വ ഭ്ര​മ​യു​ഗ​ത്തി​ൽ പെ​ട്ട് ഉ​ഴ​ലു​ന്ന ആ​ധു​നി​ക മ​നു​ഷ്യ​രു​ടെ ക​ഥ.

ആ​ൽ​ഫ, ഫ്രാ​ൻ​സി​സ് ഇ​ട്ടി​ക്കോ​ര, സു​ഗ​ന്ധി എ​ന്ന ആ​ണ്ടാ​ൾ ദേ​വ നാ​യ​കി, പ​ച്ച മ​ഞ്ഞ ചു​വ​പ്പ്, അ​ന്ധ​ർ ബ​ധി​ര​ർ മൂ​ക​ർ, മാ​മ ആ​ഫ്രി​ക്ക, എ​ന്നീ ക്ലാ​സി​ക്കു​ക​ൾ മ​ല​യാ​ള​ത്തി​നു സ​മ്മാ​നി​ച്ച അ​തു​ല്യ പ്ര​തി​ഭ​യാ​യ ടി.​ഡി. രാ​മ​കൃ​ഷ്ണ​നാ​ണ് ഭ്ര​മ​യു​ഗ​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് സം​ഭാ​ഷ​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്!

മ​ഹ​ത്താ​യ ആ​ശ​യ​ങ്ങ​ൾ ഗ​ർ​ഭം ധ​രി​ച്ചി​രി​ക്കു​ന്നു ഓ​രോ​രു​ത്ത​രു​ടേ​യും വാ​ക്കു​ക​ളി​ൽ! ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ അ​ഭി​മാ​ന​മാ​യ മ​മ്മു​ട്ടി ഭ്ര​മ​യു​ഗ​ത്തി​ലെ അ​ഭി​ന​യം കൊ​ണ്ടും മ​റ്റു പ​ല കാ​ര​ണ​ങ്ങ​ളെ​കൊ​ണ്ടും സി​നി​മാ​ലോ​ക​ത്തെ​ത​ന്നെ ഭ്ര​മി​പ്പി​ക്കു​ന്നു.​ഓ​സ്ക്കാ​റി​ൽ കു​റ​ഞ്ഞ​തൊ​ന്നും ഈ ​മ​നു​ഷ്യ​ൻ അ​ർ​ഹി​ക്കു​ന്നി​ല്ല. അ​ർ​ജു​ൻ അ​ശോ​ക​ൻ,സി​ദ്ധാ​ർ​ഥ്,അ​മ​ൽ​ഡ ലി​സ്,ഏ​ല്ലാ​വ​രും അ​ഭി​ന​യം​കൊ​ണ്ട് പെ​രു​മ്പ​റ കൊ​ട്ടി​യി​രി​ക്കു​ന്നു. സം​വി​ധാ​ന​വും, കാ​മ​റ​യും, സം​ഗീ​ത​വു​മെ​ല്ലാം ന​മ്മെ ആ​ന​ന്ദി​പ്പി​ക്കു​ന്നു. ഒ​പ്പം അ​ണി​യ​റ​യി​ലെ എ​ല്ലാ പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​മോ​വാ​കം! എ​ന്നാ​ണ് സ​ന്ദീ​പാ​ന​ന്ദ​ഗി​രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്.  പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment