
കൊയിലാണ്ടി: യുവതിയെ കാണാനില്ലെന്ന് പരാതി. റെയില്‍വെ സ്റ്റേഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി ഭാഗ്യരാജിന്റെ ഭാര്യ ഭുവനേശ്വരി (19)യെയാണ് കാണാനില്ലെന്ന് ബന്ധുക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ച് 14 മുതലാണ് കാണാതായത്. കൊയിലാണ്ടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഭുവനേശ്വരിക്ക് രണ്ടു വയസുള്ള മകളുണ്ട് .