കോന്നി: പ്രധാന മുന്നണികള്‍ മണ്ഡലത്തില്‍ സജീവമാണെങ്കിലും വോട്ടര്‍മാര്‍ക്കിടയില്‍ നിസംഗത വ്യാപകം. സാധാരണ പൊതു തെരഞ്ഞെടുപ്പിനോടുള്ള സമീപനം ഉപതെരഞ്ഞെടുപ്പിനോടുണ്ടായിട്ടില്ലന്നാണ് പൊതു നിരീക്ഷണം. പ്രചാരണവുമായി മുന്നണി പ്രവര്‍ത്തകരും നേതാക്കളും നടത്തുന്ന ഭവനസന്ദര്‍ശനം ഇതിനൊരു മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.
സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്ന തര്‍ക്കങ്ങളും ചര്‍ച്ചകളും പ്രധാന മുന്നണികളെ ഒരു പരിധി വരെ ബാധിച്ചിരുന്നു. മുന്നണികളിലെ മുഖ്യധാര പ്രവര്‍ത്തകര്‍ പലരും തെരഞ്ഞെടുപ്പ് രംഗത്ത് ഇനിയും സജീവമല്ലെന്നു വേണം കരുതാന്‍. എന്നാല്‍ ദേശീയ, സംസ്ഥാന നേതാക്കളെത്തുന്നതോടെ ഇതിനൊരു മാറ്റമുണ്ടാകുമെന്നു പ്രതീക്ഷയാണുള്ളത്.
എല്‍ഡിഎഫ് നിരയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീണ്ടുമെത്തും. മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ കോന്നിയില്‍ ഭവനസന്ദര്‍ശന പരിപാടി തുടങ്ങിക്കഴിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍ അടക്കം ഭവനസന്ദര്‍ശന പരിപാടിക്കുണ്ട്.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ മണ്ഡലത്തില്‍ എത്തിക്കാനാണ് യുഡിഎഫ് ശ്രമം. യുഡിഎഫ് എംപിമാരും എംഎല്‍എമാരും അടക്കം പഞ്ചായത്തുതല യോഗങ്ങള്‍ക്കും കുടുംബസംഗമങ്ങള്‍ക്കും നേതൃത്വം നല്കിവരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനു വേണ്ടി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച വടക്കന്‍ കേരളത്തില്‍ നിന്നുള്ള ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ കോന്നിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
കേന്ദ്ര നേതാക്കള്‍ക്കൊപ്പം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും കോന്നിയില്‍ എത്തുന്നുണ്ട്. ഉപതെരഞ്ഞെടുപ്പിനുശേഷം ഒന്നര വര്‍ഷം മാത്രമുള്ള കാലാവധിയും നിലവിലെ സാഹചര്യവും ഒരു മുന്നണിയിലും ഉള്‍പ്പെടാത്ത വോട്ടര്‍മാര്‍ക്കിടയില്‍ പ്രതഹലഷധമായും നിലനില്‍ക്കുന്നുണ്ട്.