വിവാഹവീട്ടില്‍ നിന്നും പകര്‍ത്തുന്ന ദൃശ്യങ്ങളിലെ സുന്ദരികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രമായി പ്രചരിപ്പിച്ച കേസില്‍ പ്രതി ബിബീഷ് ഈ വിദ്യയിലേക്ക് കടന്നത് അശ്ളീല കഥകള്‍ വായിച്ചു രസിച്ച് ഹരം കയറി. ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ബിബീഷ് നഗ്നചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നതെന്നും എഡിറ്റിംഗില്‍ അസാധാരണ മികവുള്ളയാളായിരുന്നു ബിബീഷെന്നുമാണ് പോലീസ് പറയുന്നത്. നിര്‍മ്മിച്ചെടുത്ത നഗ്ന ചിത്രങ്ങളില്‍ ഒന്ന് നേരത്തേ ഫേസ്ബുക്ക് വഴി ഒരു സുഹൃത്തിന് അയച്ചു കൊടുത്തിരുന്നു. തുടര്‍ന്ന് ഇതില്‍ പരാതി ഉണ്ടായെങ്കിലൂം സ്്റ്റുഡിയോ ഉടമ ചെറുകോട്ട് മീത്തല്‍ ദിനേശനും സഹോദരന് സതീശനും ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു.
ബിബിഷിന്റെ മോര്‍ഫിംഗിന് സ്റ്റുഡിയോ ഉടമയുടെ പിന്തുണയും ഉണ്ടായിരുന്നത്രേ. എന്നാല്‍ പുതിയ സ്റ്റുഡിയോ തുടങ്ങാന്‍ ബിബിഷ് തീരുമാനിച്ചു. ഇതിനായി വടകരയിലെ സദയം സ്റ്റുഡിയോയിലെ ജോലി ിബീഷ് നിര്‍ത്തുകയും ചെയ്തു. പുതിയ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തുന്നതിനിടയിലാണ് സതീഷ് താന്‍ സിഡിയിലാക്കി സൂക്ഷിച്ചിരുന്ന ബിബീഷ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പുറത്തു വിട്ടത്. സംഭവം വിവാദമാകുകയും നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുകയും ചെയ്തതോടെ ബിബീഷ് സ്ഥലത്തു നിന്നും മുങ്ങി.
ബിബീഷ് പണി മതിയാക്കി പോകുന്നതിന്റെ പകയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മോര്‍ഫിംഗ് കേസില്‍ ദിനേശനും സതീശനും നേരത്തേ അറസ്റ്റിലായിട്ടുണ്ട്. വിവാഹവീടുകളിലെ സുന്ദരിയായ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയും സ്ത്രീകളുടെ മുഖം നഗ്നചിത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയാണ് രീതി. മോര്‍ഫിംഗിനു വേണ്ടി മാത്രം ബിബീഷ് മണിക്കൂറുകളോളം ചെലവഴിക്കുകയും കണ്ടാനന്ദിക്കുകയും ചെയ്യുമായിരുന്നു. ബിബീഷിന്റെ പ്രവര്‍ത്തി പിടികൂടിയതോടെയാണ് സതീഷ് എല്ലാം സിഡിയില്‍ ആക്കിയത്.