അതേ മാളോരേ ഒരു സന്തോഷവാര്‍ത്തയുണ്ട്, എന്റെ കല്ല്യാണമാണ്! തന്റെ സിനിമ പോലെതന്നെ, തമാശ നിറച്ച വിവാഹക്ഷണക്കത്തുമായി നടനും തിരക്കഥാകൃത്തുമായ ബിബിന്‍ സേവ്യര്‍

വിവാഹ ക്ഷണക്കത്തില്‍ വ്യത്യസ്ത കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ യുവാക്കളില്‍ അധികവും. ഫേസ്ബുക്കിന്റെയും വാട്ട്‌സ്ആപ്പിന്റെയുമൊക്കെ മാതൃകയില്‍ വിവാഹക്ഷണക്കത്തുകള്‍ തയാറാക്കുന്നവരുണ്ട് ഇന്ന്.

ഇത്തരത്തില്‍, അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍ തുടങ്ങിയ കോമഡി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന്റെ വിവാഹ ക്ഷണക്കത്താണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കോമഡി രൂപത്തിലാണ് ബിബിന്‍ തന്റെ കല്യാണക്കുറി തയാറാക്കിയിരിക്കുന്നത്. സംവിധായകന്‍ സിദ്ദിഖിനാണ് ബിബിന്‍ കല്യാണക്കുറി ആദ്യമായി നല്‍കിയതും ക്ഷണിച്ചതും. ടെലിവിഷന്‍ കോമഡികളില്‍ സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കുന്നവരുടെ പുതിയ സംഘടനയായ റൈ-ടെല്ലിന്റെ ഉദ്ഘാടനസമയത്തായിരുന്നു ബിബിന്‍ വിവാഹക്കാര്യം അറിയിച്ചത്.

കല്യാണക്കുറിയിലെ കുറിപ്പ് ഇങ്ങനെ;

കല്യാണം വിളി

അല്ലയോ മാളോരേ….

ഒരു സന്തോഷ വാര്‍ത്തയുണ്ട് (ആര്‍ക്ക്)

കല്യാണമാണ് (ആരുടെ)

എന്റെ തന്നെ

ബിബിന്‍ ജോര്‍ജിന്റെ (അയ്യോ…ദാരിദ്യം)

ഞാന്‍ കെട്ടാന്‍ പോണ ആ ഭാഗ്യവതി

ആരാണെന്ന് അറിയേണ്ടേ…

അങ്ങ് മാലിപ്പുറത്തുള്ള അമ്മപ്പറമ്പില്‍ വീട്ടിലെ

കാസ്പറിന്റെയും ബിന്ദുവിന്റെയും മകള്‍

ഫിലോമിന ശ്രേഷ്മ ആണ് ആ കുട്ടി

(അത് കലക്കി, കിടുക്കി, തിമിര്‍ത്തു)

ഈ വരുന്ന 2018 മെയ് 20ന് ഉച്ചയ്ക്ക് 11 മണിക്ക്

കറുത്തേടം, സെന്റ് ജോര്‍ജ് പള്ളിയില്‍ വച്ചാണ് മിന്നുകെട്ട് (പൊരിക്കും ഞാന്‍)

മിന്നുകെട്ടിലും വൈകിട്ട് ആറ് മണിക്ക് ചേരാനല്ലൂര്‍ സെന്റ് ജയിംസ് ഹാളില്‍ നടത്തുന്ന വിരുന്ന് സല്‍ക്കാരത്തിലും പങ്കെടുത്ത് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു (അനുഗ്രഹിച്ചിട്ട് പോയാ മതി)

എന്ന്

എട്ടുതൈക്കല്‍ കുടുംബാംഗങ്ങള്‍

അപ്പന്‍ വിന്‍സന്റ്

അമ്മ ലിസി

പെങ്ങന്മാര്‍ ലിന്‍സി, റിന്‍സി

അളിയന്മാര്‍ ബിജു, ലിന്‍സണ്‍

ബാക്കി കുറച്ച് ക്ടാങ്ങള്‍

പിന്നെ എന്റെ ചാവേറുകളും…

 

Related posts