ഊട്ടി: രാജ്യത്തെ പ്രഥമ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ തൊട്ടുമുമ്പുള്ളതെന്ന് സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്.
കുനൂരിലെ കട്ടേരി ഫാമിന് സമീപത്തു നിന്ന് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് തമിഴ് മാധ്യമങ്ങൾ പുറത്തുവിട്ടത്.
ഹെലികോപ്റ്റർ മഞ്ഞിനുള്ളിലേക്ക് മായുന്നതും വലിയൊരു ശബ്ദം കേൾക്കുന്നതുമാണ് വീഡിയോയിലുള്ളത്. റെയിൽ പാളത്തിലൂടെ നടന്നു നീങ്ങിയവരാണ് ദൃശ്യങ്ങൾ പകർത്തിയത്.
അതേസമയം, സംയുക്ത സൈനിക മേധാവി സഞ്ചരിച്ച വിമാനം തന്നെയാണോ വീഡിയോയിൽ കാണുന്നതെന്ന് സ്ഥിരീകരണമില്ല.
അപകടം അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘം ദൃശ്യങ്ങൾ തെളിവായി ശേഖരിച്ചിട്ടുണ്ട്. വിംഗ് കമാന്റർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഡേറ്റ റെക്കോര്ഡര് കണ്ടെത്തിയിട്ടുണ്ട്. വ്യോമസേന മേധാവി വി.ആർ. ചൗധരി അപകടസ്ഥലത്ത് എത്തി തകർന്ന ഹെലികോപ്റ്റർ പരിശോധിച്ചു.

പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നു, ബിപിൻ റാവത്തെന്ന് പേരും പറഞ്ഞു’
ഊട്ടി: ഹെലികോപ്റ്റർ അപകടസ്ഥലത്തുനിന്ന് പുറത്തെടുക്കുമ്പോൾ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹം മരിച്ചത്. ബിപിൻ റാവത്ത് അദ്ദേഹത്തിന്റെ പേര് പറഞ്ഞിരുന്നുവെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച ഉച്ചയ്ക്ക് 12:20ന് തമിഴ്നാട്ടിൽ ഊട്ടിക്കു സമീപം കൂനൂരിലെ കട്ടേരി ഫാമിനു സമീപത്തായാണ് അപകടം നടന്നത്.
കനത്ത മൂടൽമഞ്ഞ് ആയിരുന്നതിനാൽ കോപ്റ്ററിന്റെ ചിറക് മരത്തിൽ ഇടിച്ച് അപകടം ഉണ്ടായതാകാമെന്നാണു പ്രാഥമിക നിഗമനം. താഴ്ന്നുപറന്ന ഹെലികോപ്റ്റർ മരത്തിൽ ഇ ടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞുവെന്നു റിപ്പോർട്ടുണ്ട്.