വെർജിനിയ: എവർഗ്രീൻ സീനിയർ ലിവിംഗ് അപ്പാർട്ടുമെന്‍റിലെ ഒരു മുറിയിൽ നടന്നുവന്നിരുന്ന ബൈബിൾ ക്ലാസ് അധികൃതർ നിർത്തിവച്ചതിനെതിരെ വൃദ്ധ ദന്പതിമാർ സമർപ്പിച്ച പരാതി ഒത്തുതീർപ്പായതായി അറ്റോർണി ലിയ പറ്റേഴ്സൺ അറിയിച്ചു.
ഇതനുസരിച്ച് റൂമിൽ നടന്നുവന്നിരുന്ന ബൈബിൾ പഠനം ആഴ്ചയിൽ ഒരു ദിവസമായി നിജപ്പെടുത്തിയതായി അറ്റോർണി പറഞ്ഞു. അതേസമയം കഴിഞ്ഞ വർഷത്തെ ബൈബിൾ പഠനം നിരോധിച്ചുകൊണ്ട് ഡിപ്പാർട്ട്മെന്‍റ് അധികൃതർ ഉത്തരവും പുറപ്പെടുവിച്ചു.
ബൈബിൾ ക്ലാസ് നടത്തിയതിന്‍റെ പേരിൽ കെൻ, ലി ഹൂഗ് എന്നിവരെ അപ്പാർട്ടുമെന്‍റിൽനിന്നും പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു ഇതിനെതിരെ ഫസ്റ്റ് ലിബർട്ടി ലൊ ഫേമാണ് ലൊ സ്യൂട്ട് ഫയൽ ചെയ്തത്. വിശ്വാസ സംരക്ഷണത്തിനുള്ള അവകാശമാണ് നിഷേധിക്കപ്പെട്ടതെന്നു ചൂണ്ടിക്കാണിച്ചായിരുന്നു കേസ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ