ബി​ച്ചു തി​രു​മ​ല സ്വ​ന്തം സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണ്: അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് വ​ലി​യ ന​ഷ്ട​മാ​ണ്; എം. ​ജി. ശ്രീ​കു​മാ​ർ

ബി​ച്ചു​വേ​ട്ട​ൻ (ബിച്ചു തി​രു​മ​ല) സ്വ​ന്തം സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണെ​ന്ന് എം. ​ജി. ശ്രീ​കു​മാ​ർ. ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി വ​രു​ന്ന​തി​നു മു​ൻ​പ് ബി​ച്ചു ഏ​ട്ട​ൻ അ​ട​ക്കി​വാ​ണി​രു​ന്ന ഒ​രു ലോ​ക​മാ​ണ് മ​ല​യാ​ള​സി​നി​മ. ഒ​രു വ​ർ​ഷം ത​ന്നെ നൂ​റ് ഗാ​ന​ങ്ങ​ൾ​ക്ക​ടു​ത്ത് അ​ദ്ദേ​ഹം പ​ല സി​നി​മ​ക​ൾ​ക്കു വേ​ണ്ടി എ​ഴു​തി​യി​ട്ടു​ണ്ട്.

എ​ത്ര ഗാ​ന​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ടോ അ​തെ​ല്ലാം ഹി​റ്റു​ക​ളും വ്യ​ത്യ​സ്ത​ങ്ങ​ളു​മാ​ണ്. ബി​ച്ചു ഏ​ട്ട​ന്‍റെ കു​ടും​ബ​വു​മാ​യും എ​നി​ക്ക് വ​ലി​യ അ​ടു​പ്പ​മു​ണ്ട്. ബി​ച്ചു ഏ​ട്ട​നെ​ക്കു​റി​ച്ച് എ​ങ്ങ​നെ പ​റ​ഞ്ഞു തു​ട​ങ്ങ​ണ​മെ​ന്നു പോ​ലും എ​നി​ക്ക​റി​യി​ല്ല.

അ​ദ്ദേ​ഹം എ​ഴു​തി​യ അ​യ്യ​പ്പ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ പാ​ടി​യ​തോ​ടെ​യാ​ണ് ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ഒ​രു​പാ​ട് ല​ളി​ത​ഗാ​ന​ങ്ങ​ൾ ഞാ​ൻ ആ​ല​പി​ച്ചു. ബി​ച്ചു ഏ​ട്ട​ന്‍റെ വേ​ർ​പാ​ട് വ​ലി​യ ന​ഷ്ട​മാ​ണ്. ആ ​വി​ട​വ് നി​ക​ത്താ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ല. അ​ദ്ദേ​ഹം ഒ​രു അ​പൂ​ർ​വ ജ​ന്മം​ത​ന്നെ​യാ​ണ്. അ​ദ്ദേ​ഹം എ​ഴു​തു​ന്ന വ​രി​ക​ളെ വ​ർ​ണി​ക്കു​ക വ​യ്യ. അ​ത്ര​യും മ​നോ​ഹ​ര​മാ​ണ് അ​വ എ​ന്ന് എം.​ജി പ​റ​ഞ്ഞു.

Related posts

Leave a Comment