ന്യൂയോർക്ക്: നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുകെയിലെത്തി. ഇന്നു ലണ്ടനിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തും. സുനക് അധികാരത്തിൽ എത്തിയതിനുശേഷം ആറാം തവണയാണ് ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നത്.
യുക്രെയ്ൻ ക്ലസ്റ്റർ ബോംബ് നൽകാൻ യുഎസ് അംഗീകാരം നൽകിയതു സഖ്യകക്ഷികൾ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് ബൈഡന്റെ യൂറോപ്യൻ സന്ദർശനം.
ചാൾസ് രാജാവുമായും ബൈഡൻ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം ചൊവ്വാഴ്ച ലിത്വേനിയയിൽ ആരംഭിക്കുന്ന നാറ്റോ ഉച്ചകോടിയിൽ ബൈഡന് സംബന്ധിക്കും.
നാറ്റോയിൽ യുക്രെയ്നിന് അംഗത്വം നൽകുന്നതു സംബന്ധിച്ച അന്തിമചർച്ചകൾ ഉച്ചകോടിയിലുണ്ടാകും. പുതുതായി നാറ്റോയിലെത്തുന്ന ഫിൻലൻഡിലും ബൈഡൻ സന്ദർശനം നടത്തുന്നുണ്ട്.