കോല്‍ക്കത്ത: കോല്‍ക്കത്തയിലെ അപ്പാര്‍ട്ട്മെന്റില്‍ മോഡലിനെ മരിച്ച നിലയില്‍ കണ്ടെത്തി. 21കാരിയായ ബിദിഷ മജുംദെറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോല്‍ക്കത്തയിലെ നാഗര്‍ ബസാറിലുള്ള അപ്പാര്‍ട്ട്മെന്റില്‍ ബുധനാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്.
സംശയം തോന്നിയ അയല്‍ക്കാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നതോടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
അവസരങ്ങൾ കുറഞ്ഞതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് മൃതദേഹത്തിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയ കത്തില്‍ പറയുന്നു. കൈയക്ഷര വിദഗ്ധര്‍ കത്ത് വിശദമായി പരിശോധിക്കും.
കോല്‍ക്കത്തയിലെ ബ്രൈഡല്‍ ഫോട്ടോ ഷൂട്ടുകളിലെ ജനപ്രിയ മുഖമായിരുന്നു മരിച്ച ബിദിഷ.
സംഭവത്തില്‍ മോഡലിംഗ് രംഗത്തുനിന്നുള്ളവര്‍ ദുഃഖം രേഖപ്പെടുത്തി. ബംഗാളിലെ പ്രശസ്ത ടിവി താരമായ പല്ലഭി ദേയേയും ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.