നഷ്ടപ്പെട്ട പ്രതാപം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരികെ പിടിക്കാന്‍ മോദി കരുനീക്കം തുടങ്ങി. കര്‍ഷകരുടെ രോഷം ബിജെപി സര്‍ക്കാരിനുമേല്‍ ഇടിത്തീയായി വീണെന്ന കണക്കുകൂട്ടല്‍ മോദിക്കുണ്ടെന്നും കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ നീക്കം തുടങ്ങിക്കഴിഞ്ഞെന്നും ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി പ്രഖ്യാപനം നടത്താനാണ് നീക്കം.
26 കോടിയില്‍ പരം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണമുണ്ടാകും. അടുത്തദ വര്‍ഷം മേയ് മാസത്തിലാണ് തെരഞ്ഞെടുപ്പ്. കാര്‍ഷിക വിളകളുടെ വിലയിടിവും കര്‍ഷകരുടെ ആത്മഹത്യയും മുന്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വാഗ്ദാനങ്ങള്‍ നടപ്പാക്കാത്ത സര്‍ക്കാരെന്ന ചീത്തപ്പേരും മോദിക്കുണ്ട്. ഇതിനെ മറികടക്കാന്‍ ഒരു പരിധിവരെ കാര്ഷി വായ്പകള്‍ എഴുതിത്തള്ളുന്നതോടെ സാധിക്കുമെന്നാണ് മോദിയുടെ കണക്കുകൂട്ടല്‍.
അതേസമയം ഇനിയുള്ള നിമിഷങ്ങള്‍ വിലപ്പെട്ടതാണെന്നും വെറുതെയിരുന്നു സമയം കളയരുതെന്നും യുവാക്കളേയും കര്‍ഷകരേയും കൂടുതല്‍ വിശ്വാസത്തിലെടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്കി. പരമാവധി കക്ഷികളെ കൂടെക്കൂട്ടി നേട്ടം കൊയ്യാനുള്ള നിര്‍ദ്ദേശവുമുണ്ട്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയത്തോടെ കോണ്‍ഗ്രസിനോട് കൂട്ടുകൂടാന്‍ കൂടുതല്‍ കക്ഷികള്‍ എത്തുമെന്ന് ഉറപ്പാണ്. ഈ സാഹചര്യം കേരളത്തിലും പ്രയോജനപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം.