കൊച്ചി: ബിഗ് ബോസ് മലയാളം സീസണ് ആറില് സംപ്രേഷണ ചട്ടങ്ങളുടെ ലംഘനമുണ്ടെങ്കില് ഉടൻ പരിഹരിക്കാന് കേന്ദ്ര ഇന്ഫര്മേഷന് ആന്ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ഹൈക്കോടതി നിര്ദേശം നല്കി.
നിയമ വിരുദ്ധതയുണ്ടെങ്കില് പരിപാടി നിര്ത്തിവയ്പ്പിക്കാമെന്നും ജസ്റ്റീസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റീസ് എം.എ. അബ്ദുള് ഹഖിം എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള് പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ എസ്. ആദര്ശ് നല്കിയ ഹര്ജിയിലാണ് കോടതി ഇടപെടല്.
കേബിള് ടെലിവിഷന് നെറ്റ്വര്ക്ക് (റെഗുലേഷന്) ആക്ട്, സിനിമാറ്റോഗ്രാഫ് ആക്ട് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് റിയാലിറ്റി ഷോയെന്നും ഹര്ജിക്കാരന് കോടതിയെ അറിയിച്ചു.