വഴി മുടക്കി കിടന്നത് മരകമ്പ് ആയിരുന്നില്ല‌, 380 കി​ലോ​യു​ള്ള ഭീമൻ മു​ത​ല

അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യാ​ന​യി​ലു​ള്ള ഒ​രു കാ​ട്ടി​ലൂ​ടെ വ​ണ്ടി​യോ​ടി​ച്ച് പോ​വു​ക​യാ​യി​രു​ന്നു വൈ​ൽ​ഡ് ലൈ​ഫ് ബ​യോ​ള​ജി​സ്റ്റാ​യ ബ്ര​ന്‍റ് ഹൗ​സ്. അ​പ്പോ​ഴാ​ണ് റോ​ഡു ബ്ലോ​ക്ക് ചെ​യ്ത് എ​ന്തോ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. വ​ലി​യ എന്തോ മ​ര​ക്ക​ഷ്ണ​മാ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്.

വ​ണ്ടി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി നോ​ക്കി​യ ബ്ര​ന്‍റ് ശ​രി​ക്കും ഞെ​ട്ടി. വ​ലി​യൊ​രു മു​ത​ല​യാ​യി​രു​ന്നു ബ്ര​ന്‍റി​ന്‍റെ വ​ഴി​മു​ട​ക്കി​യ​ത്. നി​ര​വ​ധി വ​ർ​ഷ​മാ​യി വ​ന്യ​മൃ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന ബ്ര​ന്‍റ് ആ​ദ്യ​മാ​യാ​ണ് അ​ത്ര​യും വ​ലി​യൊ​രു മു​ത​ല​യെ കാ​ണു​ന്ന​ത്. അ​ടു​ത്തു ചെ​ന്ന് നോ​ക്കി​യ​പ്പോ​ൾ മു​ത​ല അ​വ​ശ​നാ​ണെ​ന്ന് മ​ന​സി​ലാ​യി.

പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​നാ​ക്കി​യ​പ്പോ​ൾ മു​ത​ല​യ്ക്ക് 380 കി​ലോ ഭാ​ര​മു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി. 13 അ​ടി നാ​ലി​ഞ്ചാ​യി​രു​ന്നു മു​ത​ല​യു​ടെ നീ​ളം. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള വെ​ടി​യേ​റ്റ​തി​ന്‍റെ പാ​ടും ഈ ​ഭീ​മ​ൻ മു​ത​ല​യു​ടെ ദേ​ഹ​ത്തു​ണ്ട്. അ​ടു​ത്തു​ള്ള ത​ടാ​ക​ത്തി​ൽ​നി​ന്നാ​യി​രി​ക്കാം ഈ ​മു​ത​ല റോ​ഡി​ലെ​ത്തി​യ​തെ​ന്ന് ക​രു​തു​ന്നു.

Related posts