ഞണ്ടിറച്ചി കഴിക്കുംപോലെ സുഖകരമല്ല ഞണ്ടിറുക്കല്‍. ആരെയും ഒരു മയവുമില്ലാതെ ഇറുക്കികളയുന്ന ഞണ്ടുകളുടെ കൂട്ടത്തിലെ ഏറ്റവും കരുത്തന്മാരു ഭീമന്മാരുമാണ് കോക്കനട്ട് ക്രാബുകള്‍. പേര് സൂചിപ്പിക്കും പോലെ തേങ്ങയുമായി വളരെ അടുത്ത ബന്ധമുളളവരാണ് ഈ ഞണ്ടുകള്‍. ഏന്താണെന്നല്ലേ? തെങ്ങില്‍ കയറി തേങ്ങയിട്ട ശേഷം സ്വന്തം കൈകള്‍കൊണ്ട് പൊതിച്ചു കളയും ഈ വിരുതന്മാര്‍.
ഇന്ത്യന്‍ മഹാസമുദ്രത്തിലെയും പസഫിക്കിലെയും ദ്വീപുകളാണ് ഇവയുടെ വിഹാരരംഗങ്ങള്‍. ലാന്‍ഡ്‌ഹെര്‍മിറ്റ് വിഭാഗത്തില്‍പ്പെട്ട ഈ ഞണ്ടുകള്‍ക്കാണ് മുതല കഴിഞ്ഞാല്‍ ഏറ്റവും ആഴത്തില്‍ മുറിവേല്‍പിക്കാനുള്ള ശേഷിയുള്ളത്. കൂടുതല്‍ സമയവും കരയില്‍തന്നെ ചിലവിടുന്ന ഇവ മുട്ടയിടുന്നത് കടലിലാണ്. പൂര്‍ണവളര്‍ച്ചയെത്തിയ കോക്കനട്ട് ഞണ്ടുകള്‍ക്ക് 28 കിലോഗ്രാം വരെ തൂക്കമുണ്ടാകും. നൈസായി തേങ്ങ പൊതിച്ചു കളിക്കുന്ന ഇവയുടെ മുന്‍പിലെങ്ങാനും ചെന്നു പെട്ടാറുള്ള ഒരവസ്ഥയേ…