കലിഫോർണിയയിലെ ബീച്ചിൽ വന്നടിഞ്ഞ ഒരു മീനിന്റെ ജഡം കണ്ട് അദ്ഭുതപ്പെടുകയാണ് ഇന്നാട്ടുകാർ. ഒറ്റനോട്ടത്തിൽ വാലേതാണെന്നോ തലയേതാണെന്നോ ഒന്നും തിരിച്ചറിയാൻ കഴിയാത്ത ഒരു വലിയ മത്സ്യം.
ഏഴടിയാണ് ഇതിന്റെ നീളം. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു മീൻ കടൽത്തീരത്ത് അടിഞ്ഞിട്ടുണ്ടെന്ന് അറിഞ്ഞ് ഓടിയെത്തിയ മറൈൻ ബയോളജിസ്റ്റ് മരിയാനെ നെയ്ഗാർഡ് ശരിക്കും ഞെട്ടി. ഓസ്ട്രേലിയൻ കടലിടുക്കുകളിൽമാത്രം അപൂർവമായി കണ്ടുവരുന്ന ഹുഡ്വിംഗർ സണ് ഫിഷ് എന്ന മത്സ്യമായിരുന്നു അത്.
അപൂർവങ്ങളിൽ അപൂർവമായ ഈ മത്സ്യം ഓസ്ട്രേലിയയിൽ നിന്ന് എങ്ങനെ അമേരിക്കൻ കടപ്പുറത്തെത്തി എന്നതാണ് മരിയാനെയെ ഏറ്റവും അദ്ഭുതപ്പെടുത്തിയ കാര്യം.