ന്യൂഡല്‍ഹി:രാജ്യ തലസ്ഥാനത്തു നിന്നും വീണ്ടും പെണ്‍വാണിഭ വാര്‍ത്ത.ഡല്‍ഹി വനിത കമ്മീഷനും പോലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ നാല് പേര്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ അമാന്‍ വികാര്‍ പ്രദേശത്തുനിന്നാണ് വീട്ടുടമയെയും മൂന്ന് സ്ത്രീകളെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. പ്രദേശത്ത് വലിയ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വനിത കമ്മീഷനിലേക്കാണ് രഹസ്യ സന്ദേശം ലഭിച്ചത്. അമാന്‍ വിഹാറിന് സമീപമുള്ള ഒരു വീട് കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നായിരുന്നു രഹസ്യ സന്ദേശം.
ഇതേത്തുടര്‍്‌നന് വ്യാഴാഴ്ച രാവിലെ തന്നെ വനിത കമ്മീഷന്‍ അംഗങ്ങള്‍ പ്രദേശത്തെത്തി. തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളുമായി സംസാരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി. പ്രദേശത്തെ ഒരു വീട്ടിലേക്ക് 10.30 ഓടെ നാല് സ്ത്രീകള്‍ കയറി പോകുന്നത് കമ്മീഷന്‍ അംഗങ്ങള്‍ കണ്ടിരുന്നു. 15 മിനിറ്റിന് ശേഷം ഒരു സ്ത്രീ വീട്ടില്‍ നിന്നും തിരികെ പോയി. പിന്നീട് ബൈക്കുകളിലും മറ്റുമായി യുവാക്കള്‍ വീട്ടിലേക്ക് വരാന്‍ തുടങ്ങി. വീടിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് കടക്കുന്നതിന് മുമ്പ് ഫോണ്‍ വിളിച്ച് സംസാരിക്കുന്നുണ്ട്. മുളകള്‍ കൊണ്ട് മറച്ചിരുന്നതിനാല്‍ വീടിനുള്ളില്‍ യഥാര്‍ത്ഥത്തില്‍ എന്ത് നടക്കുന്നു എന്ന് വ്യക്തമായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു.
അകത്ത് പെണ്‍വാണിഭം നടക്കുമ്പോള്‍ പുറത്ത് സെക്യൂരിറ്റിയുടെ കാവലുണ്ടായിരുന്നു. വീടിനു ചുറ്റും സിസിടിവി കാമറകളും സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് വനിത കമ്മീഷന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി അവരുടെ സഹായത്തില്‍ ഉച്ചയോടെയാണ് വനിത കമ്മീഷന്‍ പ്രവര്‍ത്തകര്‍ വീടിനുള്ളില്‍ പ്രവേശിക്കുന്നത്. വീടിനുള്ളില്‍ മൂന്ന് സ്ത്രീകളും ഏഴ് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. പോലീസിനെ ഉള്ളില്‍ കണ്ട വീട്ടുടമ ഗൗതം പിന്നിലെ വാതില്‍ തുറന്നിട്ട് ഇടപാടുകാരെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വീടിന് പുറത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ അനരെ പിടികൂടി.
ഓരോ പ്രാവശ്യവും കിടക്ക പങ്കിടുന്നതിന് 250 രൂപയാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് സ്ത്രീകള്‍ വെളിപ്പെടുത്തി. ഒരു ദിവസം ഏഴ് പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടേണ്ടി വരും. ഇതില്‍ ഒരു സ്ത്രീ താന്‍ അനാഥയാണെന്ന് വെളിപ്പെടുത്തി. മയക്കുമരുന്നിന് അടിമയായ ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനം ഏല്‍ക്കേണ്ടി വന്നയാളാണ് മറ്റൊരു യുവതി. കുടുംബത്തിനായാണ് ഈ വഴി തെരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു. മൂന്നാമത്തെ സ്ത്രീ യാതൊരു കാര്യവും സംസാരിക്കാന്‍ തയ്യാറായില്ല.