സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് കോടിയേരിയുടെ തട്ടിപ്പ് കേസിനു പിന്നാലെ ബിനീഷ് കോടിയേരിയുടെ കേസും പൊങ്ങിവരുന്നു. സിനിമ താരം കൂടിയായ ബിനീഷ് ദുബായില്‍ തട്ടിപ്പു കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണെന്നാണ് മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗള്‍ഫില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് മാധ്യമങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ തട്ടിപ്പുകേസിന് വലിയ പ്രാധാന്യം നല്കുന്നുണ്ട്.
മധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ- ദുബായില്‍ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി അരക്കോടിയോളം രൂപയുടെ കേസുകളാണ് ബിനീഷിനെതിരെയുള്ളത്. ബര്‍ദുബായ് പോലീസ് സ്റ്റേഷനില്‍ 2015 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 18877/15 നമ്പര്‍ കേസിലാണ് ബിനീഷ് ശിക്ഷിക്കപ്പെട്ടത്. ഏതാണ്ട് 40ലക്ഷം രൂപയോളം വരുന്ന രണ്ടേകാല്‍ ലക്ഷം ദിര്‍ഹം തട്ടിയെന്നായിരുന്നു പരാതി. 2017 ഡിസംബര്‍ 10ന് ജഡ്ജി ഉമര്‍ അത്തീബ് മുഹമ്മദ് ദിയാബ് അല്‍മറി നല്‍കിയ വിധിയില്‍ രണ്ടുമാസം തടവാണ് ബിനീഷിന് വിധിച്ചത്. എന്നാല്‍ ബിനീഷ് പിടികൊടുക്കാതെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
ദുബായ് ഫസ്റ്റ് ഗള്‍ഫ്ബാങ്കില്‍നിന്ന് വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതിന് 2016ല്‍ ബര്‍ഷ പൊലീസ ്സ്റ്റേഷനിലും സ്വകാര്യ ക്രഡിറ്റ് കാര്‍ഡ് കമ്പനിയെ പറ്റിച്ചതിന് 2017ല്‍ ഖിസൈസ് പൊലീസ് സ്റ്റേഷനിലും ബിനീഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ ചില കേസുകള്‍ പണം നല്‍കി പരിഹരിച്ചതായും സൂചനയുണ്ട്. സിപിഎമ്മിലെ പ്രമുഖനും മുന്‍ മന്ത്രിയും എംഎല്‍എയുമായ ഒരാളുടെ മകനും സമാനമായ തട്ടിപ്പുകേസില്‍ പ്രതിയായിട്ടുണ്ട്. അല്‍റഫ പൊലീസ് സ്റ്റേഷനില്‍ 2016 മാര്‍ച്ച് 15നാണ് പ്രമുഖന്റെ മകനെതിരെ കേസ് എടുത്തത്. ദുബായിലെ ഒരു ബാങ്കില്‍നിന്ന് പണം വായ്പ്പയെടുത്ത് തിരിച്ചടക്കാതെ വഞ്ചിച്ചുവെന്നാണ് പരാതി. അതേവര്‍ഷം ഒക്ടോബര്‍ 31ന് പുറപ്പെടുവിച്ച വിധിയില്‍ മൂന്നുമാസം തടവാണ് ഇയാള്‍ക്ക് ശിക്ഷവിധിച്ചത്. എന്നാല്‍ ഇത് അനുഭിക്കും മുമ്പേ ഇയാളും കടന്നു കളഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.