കോഴിയെ അറുക്കാന്‍ നല്‍കാഞ്ഞ ഉടമയ്ക്ക് ഒരു ബിഗ് സല്യൂട്ട് ! മാന്നാറിലെ കോഴിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്ത സാധനം കണ്ട് ഡോക്ടറുടെ വരെ കണ്ണുതള്ളി…

എല്ലാ ജീവികളുടെയും ജീവന് തുല്യവിലയാണുള്ളതെങ്കിലും മനുഷ്യന്റെ ജീവനുമാത്രമാണ് പ്രാധാന്യമുള്ളതെന്നു കരുതുന്ന ഒരു കൂട്ടം ആളുകളാണ് ഇപ്പോള്‍ നമ്മുടെ സമൂഹത്തിലുള്ളത്.

അങ്ങനെ വിലയുണ്ടെന്നു കരുതുന്ന മനുഷ്യജീവനുപോലും പലരും വിലനല്‍കാത്ത കാലത്താണ് മാസങ്ങളായി മുട്ടയിടാത്ത എന്നാല്‍ നടക്കാന്‍ ബുദ്ധിമുട്ടിയ തന്റെ കോഴിയെ അറുക്കാന്‍ നല്‍കാതെ ആശുപത്രിയിലെത്തിച്ച ഒരു ഉടമസ്ഥനെപ്പറ്റിയുള്ള ഡോക്ടറുടെ കുറിപ്പ് വൈറലായിരിക്കുന്നത്.

ചെങ്ങന്നൂര്‍ വെറ്റിനറി പോളി ക്ലിനിക്കില്‍ കഴിഞ്ഞദിവസം എത്തിയ രണ്ടുവയസ്സുള്ള നേക്കഡ് നെക്ക് ഇനത്തിലുള്ള കോഴിക്ക് നടക്കാന്‍ പറ്റുന്നില്ല എന്ന് ഉടമസ്ഥന്‍ അറിയിച്ചതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ വയറ്റില്‍ വലിയ ഒരു മുഴ കണ്ടെത്തി.

അവശനിലയിലായിരുന്നു കോഴിയെ ഓപ്പറേഷന്‍ നടത്തിയ രക്ഷിക്കണമെന്ന് ഉടമസ്ഥന് ആവശ്യത്തെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തി. കോഴിക്ക് രണ്ട് കിലോ ആയിരുന്നു തൂക്കം. തുടര്‍ന്ന് ഓപ്പറേഷനിലൂടെ 890 ഗ്രാം അതായത് കോഴിയുടെ തൂക്കത്തിന് പകുതിയോട് അടുത്ത തൂക്കമുള്ള ഒരു മുഴ നീക്കംചെയ്തു.

ഒരു തുള്ളി ചോര പോയാലും മരണത്തിലേക്ക് പോകാവുന്ന ആ കോഴിക്ക് ജനറല്‍ അനസ്‌തേഷ്യ നല്‍കിയാണ് മുഴ നീക്കം ചെയ്തത്. കോഴിയുടെ അണ്ഡാശയത്തില്‍ ചേര്‍ന്നുള്ള ഗര്‍ഭാശയത്തിലെ ഭാഗത്തിന് അടുത്തായിരുന്നു ആ മുഴ കണ്ടെത്തിയത്.

നീക്കം ചെയ്ത മുഴ മുറിച്ചു നോക്കിയപ്പോള്‍ ആണ് അത്ഭുതകരമായ ആ കാര്യം മനസ്സിലായത്. അനേക ദിവസങ്ങളിലെ ഉണ്ണികള്‍ കൂടിച്ചേര്‍ന്ന് വലിയൊരു ഉണ്ണിയായി രൂപാന്തരപ്പെട്ട് ഒരു മുഴയായിരുന്നു അത്.

ഓപ്പറേഷനു ശേഷം ഒരു കിലോ 100 ഗ്രാം ആയി തൂക്കം കുറഞ്ഞ കോഴി രക്ഷപ്പെടുമെന്ന യാതൊരു ഉറപ്പുമില്ലായിരുന്നു. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ആ കോഴി ജീവിതത്തിലേക്ക് നടന്നു കയറുന്ന രംഗമാണ് പിന്നീട് കാണാന്‍ സാധിച്ചത്.

മനുഷ്യ ജീവന് പോലും വിലകല്‍പ്പിക്കാത്ത ഇന്നത്തെ സമൂഹത്തില്‍ ഉല്‍പ്പാദനം നിലച്ച ഒരു കോഴിക്ക് വേണ്ടി ഇത്രയും ചെയ്യുവാന്‍ സാധിച്ച ഉടമസ്ഥന്‍ തീര്‍ച്ചയായും വലിയ മനസ്സിന്റെ ഉടമ കൂടിയാണ്. അവരെപ്പോലെ ഉള്ളവരാണ് യഥാര്‍ത്ഥ മനുഷ്യര്‍.

പലവിധ മൃഗങ്ങളില്‍ പലതരത്തിലുള്ള ഓപ്പറേഷനുകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും ഇത് അപൂര്‍വ്വമായ ഒരു ഓപ്പറേഷന്‍ തന്നെയായിരുന്നു. മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ആയി ഇത് മാറിയെന്ന് ദീപു ഫിലിപ്പ് മാത്യു എന്ന ഡോക്ടര്‍ കുറിക്കുന്നു.

ചെങ്ങന്നൂറിനടുത്ത മാന്നാറില്‍ നിന്ന് കോഴിയെ കൊണ്ടുവന്ന് ശ്രീ ബാലകൃഷ്ണന്‍ കൂടെ വന്ന പേരറിയാത്ത ചെറുപ്പക്കാരനും ഈയൊരു കോഴിക്ക് വേണ്ടി എടുത്ത ത്യാഗം നമ്മളെ ഓരോരുത്തരെ ആഴത്തില്‍ ചിന്തിക്കുവാനും ജീവന്റെ വില മനസ്സിലാക്കുവാനും പ്രേരിപ്പിക്കുന്നു എന്ന് പറഞ്ഞാണ് കുറുപ്പ് അവസാനിക്കുന്നത്.

ഓരോ ജീവനും അത് എന്ത് തന്നെ ആയാലും അതിനു വിലയുണ്ടെന്ന് നമുക്ക് തെളിയിച്ചു തരുന്ന അനുഭവമായിരുന്നു ഇത്. ആ നല്ല മനസ്സിനെ എന്നും ദൈവം അനുഗ്രഹിക്കട്ടെ. ഒരുപക്ഷേ ആ മനുഷ്യന് മനുഷ്യര്‍ തന്‍ അതിനേക്കാള്‍ സ്‌നേഹം മൃഗങ്ങളും പക്ഷികളും തരുന്നുണ്ട് എന്ന് തോന്നിക്കാണും.

മനുഷ്യനന്മ ഇനിയും മരിച്ചിട്ടില്ല എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഇത്. ഈയടുത്ത് കേട്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ മനസ്സും നിറച്ച് വാര്‍ത്തയാണ് ഇത്. ജീവന്റെ വില മനസ്സിലാക്കി ആ ജീവന്‍ രക്ഷിച്ച ആ മനുഷ്യന്റെ വലിയ മനസ്സിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

ആ മിണ്ടാപ്രാണിയുടെ ജീവന്‍ രക്ഷിക്കാന്‍ അതിനെ സഹായിച്ച നല്ല മനസ്സിനു ആ ഡോക്ടര്‍ക്കും ഒരുപാട് നന്ദി. ഒരു ജീവന്റെ വില മനസ്സിലാക്കി അതിനെ സംരക്ഷിക്കാന്‍ കാണിച്ച ആ വലിയ മനസ്സ് എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ഇത് സത്യമായ കാര്യമാണ് എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. എന്തായാലും ആ കോഴിയുടെ ജീവന്‍ രക്ഷിച്ച ഡോക്ടറെയും കോഴിയുടെ ഉടമസ്ഥനെയും പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ.

Related posts

Leave a Comment