കാഴ്ചയുടെ വസന്തവും ബോക്സോഫീസിൽ കളക്ഷൻ റിക്കാർഡുകളും തീർക്കാൻ ബിഗ്ബീയും കുടുംബവും വീണ്ടും വരുന്നു. ‘ഹാപ്പി ആനിവേഴ്സറി ’എന്ന പുതിയ ചിത്രത്തിലാണ് മൂവരും ഒന്നിച്ചഭിനയിക്കാനായി തയ്യാറെടുക്കുന്നത്. നിർമാതാവ് ഗൗരംഗ് ദോഷിയാണ് ഡെക്കാൻ ക്രോണിക്കിലിനോട് വാർത്ത വെളിപ്പെടുത്തിയത്, ചിത്രത്തിന്റെ ഒൗദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്ന് ഗൗരംഗ് പറയുന്നു.
തന്റെ പ്രോജക്ടുകളിൽ മുന്തിയ സ്ഥാനം വഹിക്കുന്ന സിനിമയാണ് ഇതെന്നും ആരാധകർക്ക് അമിതാബ്, അഭിഷേക്, ഐശ്വര്യ എന്നിവരെ ഒന്നിച്ചു കാണാം എന്നുമാണ് ഇദ്ദേഹം പറയുന്നത്.
യുവത്വവും ജീവിതവുമായിരിക്കും സിനിമയിൽ പ്രതിപാദിക്കുന്നത്. ബണ്ടി ഒൗർ ബബ്ളി എന്ന ചിത്രത്തിലാണ് ഇവർ ഒന്നിച്ചത്. 2005 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ‘കജ്രാരേ കജ്രാരേ തേരെ കാലെ കാലെ നൈയ്ന’ എന്ന പാട്ടിലാണ് മൂവരും ഒന്നിച്ചഭിനയിച്ചിരുന്നത്.
2010ൽ മണിരത്നത്തിന്റെ രാവണ്‍ എന്ന ചിത്രത്തിലാണ് ഈ താരദന്പതികൾ അവസാനമായി ഒന്നിച്ചത്. ഈ ചിത്രത്തിലും ദന്പതികാളായിട്ടാണ് ഇവർ അഭിനയിച്ചത്. ഹാപ്പി ആനിവേഴ്സറിയിലൂടെ ഈ ദന്പതികളും സാക്ഷാൽ ബിഗ്ബീയും ഒന്നിക്കുന്നുവെന്ന വാർത്ത ഇതിനോടകം തന്നെ ശ്രദ്ധനേടിയിരിക്കുകയാണ്.