മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷന് റിയാലിറ്റിഷോയാണ് ബിഗ്ബോസ് മലയാളം. നിലവില് ബിഗ്ബോസിന്റെ അഞ്ചാം സീസണാണ് നടക്കുന്നത്.
ഇരുപത് മത്സരാര്ഥികളുമായി നടന്ന നാലാം സീസണില് ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില് വിജയിയായത് ദില്ഷ പ്രസന്നനാണ്.
അതേസമയം, ബിഗ് ബോസ് നാലാം സീസണില് വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്.
ഇത്തവണത്തെ മത്സരാര്ത്ഥികളില് പലരും ജീവിതത്തില് ഒത്തിരി കഷ്ടപ്പാടുകള് അനുഭവിച്ചിട്ടുള്ളവരാണ്.
ഇപ്പോഴിതാ മത്സരാര്ത്ഥികളില് ഒരാളായ സെറീന തന്റെ ജീവിത കഥ പറയുകയാണ്. കോട്ടയം സ്വദേശിയാണെങ്കിലും ജനിച്ചതും വളര്ന്നതുമെല്ലാം ദുബായില് ആണെന്നും തന്റെ 12-ാമത്തെ വയസ്സില് പപ്പയുടെ കിടപ്പിലായെന്നും നോക്കാന് മറ്റാരും ഇല്ലാത്തത് കൊണ്ട് ജോലി രാജിവെച്ച് പപ്പ നാട്ടില് പോയെന്നും പിന്നെ തന്നെ ദുബായില് നോക്കി വളര്ത്തിയത് നഴ്സായ അമ്മയാണെന്നും സെറീന പറയുന്നു,
17-ാമത്തെ വയസ്സിലാണ് താന് ജോലിക്ക് കേറിയത്. പഠിക്കുന്നതിനൊപ്പം ജോലി ചെയ്തിരുന്നുവെന്നും മോഡലിംഗ് ഒക്കെ ചെയ്തിരുന്നുവെന്നും തന്റെ ലക്ഷ്യം ലോകകീരീടം ആണെന്നും അതിലേക്കുള്ള യാത്രയിലാണ് താനെന്നും സെറീന കൂട്ടിച്ചേര്ത്തു.