ബിഗ് ബ്രദറിന് സാമ്പത്തികമായി നഷ്ടമുണ്ടാകാന്‍ കാരണം ഇവിടെയുള്ള സൈബര്‍ ആക്രമികളാണെന്ന് സംവിധായകൻ സിദ്ദിഖ്. ബിഗ് ബ്രദര്‍ ഹിന്ദി യൂട്യൂബ് റിലീസ് വലിയ ഹിറ്റായിരുന്നു.
ഹിന്ദിക്കാര്‍ക്ക് ചിത്രം ഇഷ്ടപ്പെട്ടതു കൊണ്ട് ഇപ്പോള്‍ അവിടെ പോയി അവരെ ചീത്ത വിളിക്കുകയാണ് സൈബർ അക്രമികളെന്നും അദ്ദേഹം ആരോപിക്കുന്നു.
നേപ്പാളിലൊക്കെ യൂട്യൂബ് ട്രെന്‍ഡിംഗ് നമ്പര്‍ വണ്‍ ആയിരുന്നു ബിഗ് ബ്രദർ. സിനിമ റിലീസ് സമയത്ത് ഇതിന്റെ മൊഴിമാറ്റ അവകാശം കൊടുത്തിരുന്നില്ലെന്നും സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് എത്തി,
കണ്ടതിന് ശേഷം ഹിന്ദിയില്‍ നിന്നും ആളുകള്‍ എത്തുകയും പ്രതീക്ഷിച്ച തുകയ്ക്കു തന്നെ ചിത്രം വില്‍ക്കുകയും ചെയ്തുവെന്നും സിദ്ദിഖ് പറഞ്ഞു.
സിനിമ റിലീസ് ചെയ്യുമ്പോള്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക സൈബര്‍ വിംഗിന്റെ സഹായം നിര്‍മാതാവും സംവിധായകനും തേടേണ്ട അവസ്ഥയാണ് ഇപ്പോളെന്നും സിദ്ദിഖ് പറയുന്നു.
സിനിമയെ ചീത്ത പറയാന്‍ വരുന്നവര്‍ക്കൊന്നും കൃത്യമായ ഐഡന്റിറ്റി ഉള്ളവരല്ല. ഇത്തരക്കാര്‍ മലയാള സിനിമയെ ഉന്മൂലനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.