മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർബാസ് ഖാന്റെ ചിത്രവും പോസ്റ്ററിലുണ്ട്.
വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അർബാസ് ഖാൻ അവതരിപ്പിക്കുന്നത്. റജീന കസാൻഡ്ര, സത്ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ധിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവർ സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.