ഞാന്‍ ഒരിക്കലും വയലന്‍സിനെ പിന്തുണക്കുന്നില്ല. എല്ലാ അതിരുകളും കടന്ന് മാര്‍ക്കോ എന്ന മലയാളം ആക്ഷന്‍ സിനിമ മുന്നേറുന്നു എന്ന് കേള്‍ക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. ഒരു വയലന്‍സ് ചിത്രമാണ് മാര്‍ക്കോയെന്ന് അണിയറപ്രവര്‍ത്തകര്‍ ആദ്യം മുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു. എ സര്‍ട്ടിഫിക്കറ്റും ചിത്രത്തിന് ലഭിച്ചിരുന്നു.
അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ കുറ്റം പറയേണ്ട ആവശ്യമില്ല. സിനിമയിലെ വയലന്‍സിനെ കുറിച്ചാണ് പലരും പരാതികള്‍ പറയുന്നത്. എന്നാല്‍ ഉണ്ണി മുകുന്ദനെയോ ചിത്രത്തിന്റെ മേക്കിംഗിനെയോ ആരും കുറ്റം പറയുന്നതായി ഞാന്‍ കേട്ടിട്ടില്ല. മലയാളത്തിലെ ആക്ഷന്‍ സിനിമകളില്‍ അതിരുകള്‍ കടന്ന ഉണ്ണി മുകുന്ദനും ഹനീഫ് അദേനിക്കും അഭിനന്ദനങ്ങള്‍.
ഞാന്‍ ചെയ്ത ആക്ഷന്‍ സിനിമകളെല്ലാം ചെറിയ ബജറ്റില്‍ നിര്മിച്ചിരുന്നതായിരുന്നു. ഒരു ആക്ഷന്‍ സീൻ പൂര്‍ത്തിയാക്കാന്‍ ആറ് മണിക്കൂറാണ് വേണ്ടത്.
ഒരു ടെക്നിക്കല്‍ സംവിധാനങ്ങളോ സുരക്ഷാ മുന്‍കരുതലുകളോ ഒന്നുമില്ലാതെയാണ് അന്ന് സിനിമകള്‍ ചെയ്തിരുന്നത്. ഒരു ബിഗ്ബജറ്റ് ആക്ഷന്‍ സിനിമ ചെയ്യുക എന്നത് എന്റെ എക്കാലത്തെയും സ്വപ്നമാണ്. ആക്ഷന്‍ സിനിമകള്‍ ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമാകുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. -ബാബു ആന്റണി