ബിഗ് ബോസ് കുടുംബത്തിൽ ചൊവ്വാഴ്ച നടന്ന അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടി പ്രേക്ഷകർ.
പുതിയ ആഴ്ചയിലെ എലിമിനേഷൻ നോമിനേഷൻ കിഴിഞ്ഞ് ഇന്ന ലെ നടന്ന ലക് ഷ്വറി ടാക്സിലാണ് ബിഗ്ബോസിൽ ഞെട്ടിക്കുന്ന സംഭവം നടന്നത്.
ആര്യയെ പ്രിൻസിപ്പാളായ സ്കൂളിലെ തലതെറിച്ച കുട്ടികളായാണ് രജിത് കുമാറും, രേഷ്മയും, അഭിരാമിയും, സാന്ദ്രയും, പാഷാണം ഷാജിയും, അമൃതയും അഭിനയിച്ചത്.
ക്‌ലാസിലെ രേഷ്മയുടെ ബർത്തഡേ പാർട്ടി ആഘോഷിക്കുന്നതിനിടെ യാണ് രജിത് കുമാറിന്‍റെ മോശം പ്രകടനം നടന്നത്.
എല്ലാവർക്കും മധുരം നൽകുന്നതിനിടെ രജിത്തിന്‍റെ അടുത്തെത്തിയ രേഷ്മയുടെ മുഖത്ത് പിടിച്ച് കണ്ണിൽ മുളക് തേക്കുകയായിരുന്നു. ഇതോടെ കുട്ടി വാവിട്ട് കരയുകയും മുഖം കഴുകി നോക്കിയെങ്കിലും നീറ്റലും വേദനയും പോയില്ല.
തുടർന്ന് ബിഗ് ബോസ് കൺഫെഷൻ റുമിലേക്ക് വിളിപ്പിച്ചു കാര്യങ്ങ ൾ തിരക്കി. രേഷ്മയെ ചികിത്‌സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ക്‌ലാസിലെ കുസൃതിക്ക് ഫുക്രുസാർ രജിതിനെ ക്‌ലാസിൽ പുറം തിരി ച്ച് നിർത്തിച്ച് ശിക്ഷ നൽകുകയും ചെയ്തു.
പിന്നീട് രജിതിനെ ബിഗ് ബോസ് വിളിച്ച് ബിഗ്ബോസിലെ ചട്ടങ്ങൾ വിരുദ്ധമായ ഒരു പ്രവൃത്തിയാണിതെന്നും അതിനാൽ താൽകാലിക മായി പുറത്താക്കുകയുമായിരുന്നു.
പിന്നീട് പുറത്തായ വിവരം ബിഗ് ബോസ് കുടുംബത്തിലെ എല്ലാവ രേയും അറിയിച്ചു. സാറിന്‍റെ പ്രവൃത്തി മോശമായിരുന്നെന്നും വരു മ്പോൾ ചോദിക്കു മെന്നും രഘുവും സൂരജും അമൃതയും ചർച്ച ചെയ്യുന്നു.