മണ്ണാർക്കാട്: വരും കാലങ്ങളിൽ ആഡംബര വീടുകൾക്ക് പിടി വീഴു മെന്ന്. സംസ്ഥാന മൃഗസംരക്ഷണ വനംവകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ഇതിനായുള്ള നിയമനിർമാണം നടക്കുകയാണ് .ആഡംബര വീടുകൾ പണിതു പൂട്ടിയിടുന്ന നിലപാട് അനുവദിക്കുകയില്ല.
ആഡംബര വീടുകൾ പണിയാം ഉപയോഗിക്കുകയും ചെയ്യാം .പക്ഷേ അത് ഉപയോഗിക്കാതെ പൂട്ടി കിടക്കുന്ന പ്രവണത അനുവദിക്കുകയില്ല. ഇതിനെതിരായി അനുയോജ്യമായ നിയമം നിർമിക്കും. മന്ത്രിസഭയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. തിരുവിഴാംകുന്ന് ഏവിൻ കോളേജിന്റെ ഹാച്ചറി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുന്നതിൽ ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.