പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയ മമത ബാനര്‍ജിക്ക് പാളയത്തില്‍ തന്നെ തിരിച്ചടി, തൃണമൂലില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു, മറ്റൊരു എംഎല്‍എ കൂടി ബിജെപിയിലേക്ക്, ദീദിക്ക് അടിതെറ്റുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. എംഎല്‍എ അര്‍ജുന്‍ സിംഗ് രാജിവച്ചു. ബാത്പാരയില്‍നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. അര്‍ജുന്‍ സിംഗ് ഇന്നു തന്നെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്. നേതാക്കളുടെ ഈ കൊഴിഞ്ഞുപോക്ക് പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അടുത്തിടെ രണ്ട് എംപിമാരും മൂന്നു എംഎല്‍എമാരും തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 33 ശതമാനം സ്ഥാനാര്‍ത്ഥികള്‍ വനിതകള്‍ ആയിരിക്കുമെന്ന ഒഡീഷ ചീഫ് മിനിസ്റ്ററും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്‌നായിക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാതൃകാ പരമായ നിലപാടുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.. ലോക്‌സഭയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മല്‍സരിക്കുന്നവരില്‍ 40.5 ശതമാനവും വനിതകളായിരിക്കുമെന്നാണ് മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം.

വനിതകളെ സംബന്ധിച്ച് ഇത് അഭിമാനാര്‍ഹമായ നിമിഷമാണെന്നും ഈ പട്ടിക പ്രഖ്യാപിക്കാന്‍ സന്തോഷവുമുണ്ടെന്ന് അഭിമുഖത്തോടെയാണ് മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാളിന് പുറമെ ഒഡീഷയിലും ആസാമിലും ജാര്‍ഖണ്ഡിലും ബീഹാറിലും ആന്‍ഡമാനിലും തൃണമൂല്‍ കോണ്‍ഗ്രസ് ചില സീറ്റുകളില്‍ മല്‍സരിക്കുമെന്നും മമതാ ബാനര്‍ജി അറിയിച്ചു. എന്തായാലും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് മമതയും തിരിച്ചറിഞ്ഞു കഴിഞ്ഞു.

Related posts