തൃക്കരിപ്പൂർ: തമിഴ് ചലച്ചിത്രതാരം ആര്യയുടെ സഹോദരിക്ക് അബുദാബി ബിഗ് ടിക്കറ്റിൽ 32 കോടി രൂപയുടെ ബംപർ സമ്മാനം. തൃക്കരിപ്പൂർ വടക്കെകൊവ്വൽ സ്വദേശിനി പുതിയപുരയിൽ തസ്ലീനയ്ക്കാണ് ബംപറടിച്ചത്.
വർഷങ്ങളായി ഭർത്താവിനും മൂന്നു മക്കൾക്കുമൊപ്പം ഖത്തറിൽ താമസിക്കുന്ന തസ്ലീന കഴിഞ്ഞ 26നാണ് ഒരു ഫോൺകോളിലൂടെ അബുദാബി ബിഗ് ടിക്കറ്റ് കരസ്ഥമാക്കിയത്.
കോടികളുടെ ഭാഗ്യം കടാക്ഷിച്ചത് ഇനിയും വിശ്വസിക്കാനാകുന്നില്ലെന്ന് തസ്ലീന പറഞ്ഞു. ഭർത്താവ് അബ്ദുൽ ഗദ്ദാഫ് പ്രമുഖ ഹോട്ടൽ ശൃംഖലയായ എംആർഎയുടെ ഉടമകളിലൊരാളാണ്